കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷത്തില്‍ ഭയം, സ്വന്തം എംഎല്‍എമാരെ സംശയം, തുറന്നടിച്ച് ഫട്‌നാവിസ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യത്തിനെതിരെ തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മൂന്ന് പാര്‍ട്ടികള്‍ക്കും പുറത്തിറങ്ങാന്‍ ഭയമാണ്. അവര്‍ സ്വന്തം എംഎല്‍എമാരെ സംശയിക്കുന്നു. ഇപ്പോഴും അവര്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗമെന്ന പേരില്‍ പ്രഹസനമാണ് നടന്നത്. കര്‍ഷകര്‍ക്കുള്ള സഹായത്തെ കുറിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഫട്‌നാവിസ് ആരോപിച്ചു.

1

അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്കാണ് പ്രാമുഖ്യം നല്‍കുകയെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഭൂരിപക്ഷം തികയ്ക്കുന്നതിന് കുറിച്ചാണ് ചര്‍ച്ച ചെയ്തത്. ഭൂരിപക്ഷമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞവരാണ് ത്രികക്ഷി സഖ്യം. എന്നാല്‍ ഇപ്പോഴവര്‍ ഭൂരിപക്ഷം തികയ്ക്കാന്‍ ഓടി നടക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങള്‍ മഹാ വികാസ് വികാഡി ഭയന്നിരിക്കുകയാണെന്ന സംശയം വര്‍ധിച്ചിരിക്കുകയാണ്. ഭൂരിപക്ഷത്തെ കുറിച്ച് അറിയേണ്ടതുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു.

ശിവസേന സഖ്യം സ്വന്തം എം എല്‍എമാരെ സംശയിക്കുന്നുണ്ട്. അതുകൊണ്ട് അവരെ ഇപ്പോഴും ഒളിവില്‍ വെച്ചിരിക്കുന്നത്. എന്തിനാണ് ഭൂരിപക്ഷം ഉണ്ടെന്ന് ഇങ്ങനെ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ബിജെപി നേരത്തെ തന്നെ പ്രതിപക്ഷത്ത് ഇരിക്കുമെന്ന് പറഞ്ഞതാണ്. എന്നിട്ടും രഹസ്യമായി കാര്യങ്ങള്‍ നീക്കുകയാണ് സഖ്യം. ഇതിനുള്ള മറുപടി നല്‍കേണ്ടതുണ്ടെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം നാളെ വിശ്വാസ വോട്ട് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഫട്‌നാവിസിന്റെ പ്രസ്താവന സര്‍ക്കാര്‍ വീഴുമെന്നതിന്റെ സൂചനയാണ്.

അതേസമയം മഹാരാഷ്ട്രയിലെ അതേ നീക്കം ഗോവയിലും തുടങ്ങാനാണ് ശിവസേനയുടെ പ്ലാന്‍. വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യത്തിനൊരുങ്ങുകയാണ് അവര്‍. മറ്റ് സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഗോവയില്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്. ബിജെപിയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ശിവസേനയുമായി ബന്ധപ്പെടുന്നുണ്ടെന്ന് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ.... ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷമുണ്ടോയെന്ന് ഫട്നാവിസ്മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ.... ത്രികക്ഷി സഖ്യത്തിന് ഭൂരിപക്ഷമുണ്ടോയെന്ന് ഫട്നാവിസ്

English summary
why so secrecy fadnavis hits out at shiv sena alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X