എന്താ ഇത്ര ഗൗരവം, ബജറ്റ് അവതരണ വേളയിൽ നിരാശനായിരുന്ന രാഹുലിനെ പരിഹസിച്ച് അമിത് ഷാ
ഡെറാഡൂണ്‍: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് മേല്‍ മണ്ണ് വാരിയിടുന്നത് പോലുളള പ്രഖ്യാപനങ്ങളാണ് അവസാന ബജറ്റില്‍ മോദി സര്‍ക്കാര്‍ നടത്തിയത്. ബജറ്റ് അവതരണ വേളയില്‍ ഭരണ കക്ഷി അംഗങ്ങളെല്ലാം വലിയ ആവേശത്തില്‍ ആയിരുന്നു. മോദി മോദി വിളികള്‍ പല പ്രഖ്യാപനങ്ങള്ക്കൊപ്പവും ഉയര്‍ന്നു. മേശയില്‍ അടിച്ച് ആഹ്ളാദം പ്രകടിപ്പിക്കുന്ന പ്രധാനമന്ത്രിയേയും പല ഘട്ടത്തിലും കണ്ടു..
എന്നാല്‍ രാഹുല്‍ ഗാന്ധി അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ തികഞ്ഞ ഗൗരവത്തില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധി താടിക്ക് കൈ കൊടുത്ത് ഇരുന്ന് ബജറ്റ് കേള്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ആദായ നികുതി ഇളവ് അടക്കമുളളവ തങ്ങളുടെ തലയില്‍ ആകുമോ എന്ന ആശങ്കയാണ് രാഹുലിന്റെ ഇരിപ്പിന്റെ അര്‍ത്ഥമെന്ന് സോഷ്യല്‍ മീഡിയ ട്രോളുമിറക്കി.

അതിനിടെ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സാധാരണ ബജറ്റ് അവതരണ വേളയില്‍ അലറുന്ന രാഹുല്‍ ഇത്തവണ ബജറ്റ് അവതരണ വേളയില്‍ ഇത്ര ഗൗരവത്തില്‍ ഇരുന്നത് എന്ത് കൊണ്ടാണ് എന്നാണ് അമിത് ഷായുടെ ചോദ്യം. എന്തുകൊണ്ട് രാഹുല്‍ ചിരിക്കുന്നില്ല എന്നും അമിത് ഷാ ചോദിച്ചു. കര്‍ഷകര്‍ക്കുളള ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം അഭിനന്ദിച്ചില്ലെന്നും അമിത് ഷാ പരിഹാസരൂപത്തില്‍ പരിഭവിച്ചു.
അയോധ്യ രാമക്ഷേത്ര വിഷയത്തിലും അമിത് ഷാ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചു. രാമക്ഷേത്രം വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ രാഹുല്‍ ബാബ നിലപാട് വ്യക്തമാക്കണം എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്. ഉത്തരാഖണ്ഡിലെ ബിജെപി തെരഞ്ഞടുപ്പ് പരിപാടിയില്‍ സംസാരിക്കവേയാണ് അമിത് ഷായുടെ കടന്നാക്രമണം. സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകളും ബിജെപിക്ക് തന്നെ ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications