25 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ 31വോട്ട്.. ട്രോളിയ സംഘികള്‍ക്ക് പണി പാലുംവെള്ളത്തില്‍ കിട്ടി!
മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ മത്സരിച്ച സി പി എമ്മിന് ആകെ കിട്ടിയത് 31 വോട്ടുകളെന്ന് സംഘികളുടെ ട്രോള്‍. എവിടെയാണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ അങ്ങ് പഞ്ചാബിലാണെന്ന് മറുപടി. പഞ്ചാബിലെവിടെ എന്ന് ചോദിച്ചപ്പോള്‍ ചണ്ഡിഗഡിലെന്ന്. എന്നാല്‍ കണക്ക് നോക്കിയപ്പോള്‍ അങ്ങനെ ഒരു സംഭവമേ ഇല്ല.
Read Also: കാത്തിരിപ്പ് കഴിഞ്ഞു... വിവാഹത്തിനും സെക്‌സിനും ഇനി റോബോട്ട്.. 2017 സെക്‌സ്‌ബോട്ടുകളുടെ വര്‍ഷം.. എന്താണീ സെക്‌സ്‌ബോട്ട്?
ബി ജെ പിയുടെ വിജയത്തില്‍ ഹരംകൊണ്ട ആരോ പടച്ചുണ്ടാക്കിയ വാര്‍ത്തയോ മീമോ കണ്ടാണ് സോഷ്യല്‍ മീഡിയയിലെ സംഘി ഗ്രൂപ്പുകള്‍ സി പി എമ്മിനെ ട്രോളാനിറങ്ങിയത്. ഈ പറഞ്ഞ സ്ഥലത്ത് ഇത്രയും സി പി എം സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടില്ല എന്ന് പോലും ട്രോളിയവര്‍ നോക്കിയില്ല എന്നതാണ് രസകരം. കാണൂ, സംഘികള്‍ ആഘോഷിച്ച ആ ട്രോളുകള്‍.

തകര്‍ത്തു
പഞ്ചാബില്‍ കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ 2 വോട്ട് കൂടുതലുണ്ട് സഖാവേ. തകര്‍ത്തു

വോട്ട് കള്ളാ
5 വോട്ട് അധികം കിട്ടിയിട്ടുണ്ട് പിന്നെ എന്നെ വോട്ട് കള്ളാ എന്ന് വിളിക്കരുത്

31 മണ്ടന്മാര്‍
പഞ്ചാബില്‍ നടന്ന ഇലക്ഷനില്‍ സിപിഎമ്മിന് 31 വോട്ട്. ശ്ശെടാ അതേതാ ആ 31 മണ്ടന്മാര്‍

എവിടന്ന് വന്നു
25 സ്ഥാനാര്‍ഥികള്‍ക്ക് 21 വോട്ട്. ബാക്കി 5 വോട്ട് ആര് ചെയ്തതാണ് എന്ന് അറിയില്ല

അറിയില്ല
നിങ്ങടെ പാര്‍ട്ടി എവിടെയെങ്കിലും മത്സരിച്ചിട്ട് സ്ഥാനാര്‍ഥിയുടെ വോട്ട് മാത്രം കിട്ടിയിട്ടുണ്ടോ

ആഘോഷിക്കുന്ന കമ്മികള്‍
ഇതാണ് നമ്മള്‍ മലയാളികള്‍. 300 അടിച്ചിട്ടും ആഘോഷിക്കാത്ത കരുണ്‍ നായരുടെ വീട്ടുകാര്‍.












Click it and Unblock the Notifications