Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത തവണ പൂര്‍ണ നഗ്നയായി.... നടി ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്‌റെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

Recommended Video

cmsvideo
    തെലുഗു സിനിമയിൽ കാസ്റ്റിംഗ് കൗച്ച്, നടി പ്രതിഷേധിച്ചത് ഇങ്ങനെ | Oneindia Malayalam

    ഹൈദരാബാദ്: ഫെമന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ലോകത്ത് പലയിടത്തും നഗ്ന പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഏറെ നാളുകളായി ഫെമെന്‍ പ്രതിഷേധങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി ചുരുങ്ങിയിരിക്കുകയാണ്.

    എന്നാല്‍ കഴിഞ്ഞ ദിവസം നമ്മുടെ ഇന്ത്യയിലും നടന്നു ഒരു ബെയര്‍ ബ്രെസ്റ്റ് പ്രതിഷേധം അരങ്ങേറിയിരുന്നു. തെലുങ്ക് സിനിമയിലെ യുവ നടിയായ ശ്രീ റെഡ്ഡിയായിരുന്നു ഇത്തരത്തില്‍ വസ്ത്രം ഉരിഞ്ഞുകൊണ്ട് ഒരു പ്രതിഷേധം പ്രകടനം നടത്തിയത്. ഹൈദരാബാദിലെ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം.

    ഫെമെന്‍ പ്രതിഷേധങ്ങള്‍ പോലെ ഒന്നായിരുന്നില്ല ശ്രീ റെഡ്ഡിയുടേത്. താന്‍ അനുഭവിച്ച ദുരന്തങ്ങളും മറ്റ് പുതുമുഖ നടിമാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളും എല്ലാം അവര്‍ പരസ്യമായി തന്നെ വ്യക്തമാക്കി. ഏറ്റവും ഒടുവില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തവണ മേല്‍ വസ്ത്രം മാത്രം ഉരിഞ്ഞായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം. എന്നാല്‍ അടുത്ത തവണ പൂര്‍ണ നഗ്നയായിട്ടായിരിക്കും താന്‍ പ്രതിഷേധിക്കുക എന്നാണ് ശ്രീ റെഡ്ഡി വ്യക്തമാക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം....

    സല്‍വാര്‍ കമ്മീസ് അണിഞ്ഞ്

    സല്‍വാര്‍ കമ്മീസ് അണിഞ്ഞ്

    സല്‍വാര്‍ കമ്മീസ് ധരിച്ചായിരുന്നു ശ്രീ റെഡ്ഡി തെലുങ്കു ഫിലിം ചേംബര്‍ ഓഫ് കൊമേള്‌സിന്റെ ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം രാവിലെ എത്തിയത്. തന്റെ പ്രതിഷേധത്തെ കുറിച്ച് അതിന് മുമ്പ് തന്നെ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു അവര്‍. തുടര്‍ന്ന് കൈയ്യില്‍ ഉണ്ടായിരുന്ന ബാഗ് മറ്റൊരു സ്ത്രീയ്ക്ക് കൈമാറി. അതിന് ശേഷം വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞുമാറ്റുകയായിരുന്നു. മേല്‍വസ്ത്രം പൂര്‍ണമായും നീക്കി, അര്‍ദ്ധ നഗ്നയായി നടുറോഡില്‍ ഇരുന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതിഷേധം. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും എല്ലാം മാധ്യമങ്ങളും ജനങ്ങളും അപ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ശ്രീ റെഡ്ഡിക്ക് അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. തന്റെ പ്രശ്‌നങ്ങള്‍ തുറന്ന് കാണിക്കാനുള്ള ഒരു വേദി മാത്രമായിരുന്നു അത്.

    അവതാരകയില്‍ നിന്ന്

    അവതാരകയില്‍ നിന്ന്

    ടിവി അവതാരക ആയിരുന്നു ശ്രീ റെഡ്ഡി. ആ മേഖലയില്‍ അത്യാവശ്യം പേരും പ്രശസ്തിയും നേടുകയും ചെയ്തിരുന്നു. അതിന് ശേഷം ആയിരുന്നു സിനിമയിലേക്കെത്താനുള്ള ശ്രമങ്ങള്‍. എന്നാല്‍ താന്‍ കാസ്റ്റിങ് കൗച്ചിന് ഇരയായി എന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. സംവിധായകര്‍ക്കും താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കും മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ട സാഹചര്യം ആണ് പല പുതുമുഖ നടിമാര്‍ക്കും എന്നാണ് ശ്രീ റെഡ്ഡി വ്യക്തമാക്കുന്നത്. തന്റെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇങ്ങനെ പലര്‍ക്കും അയച്ചുകൊടുക്കേണ്ടി വന്നിട്ടുണ്ട് എന്നും ശ്രീ റെഡ്ഡി വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ആവശ്യപ്രകാരം ആയിരുന്നു ഇതെല്ലാം ചെയ്തത് എന്നും ശ്രീ റെഡ്ഡി ആരോപിക്കുന്നുണ്ട്. എന്തായാലും തെലുങ്ക് സിനിമ ലോകത്ത് വലിയ പൊട്ടിത്തെറി തന്നെയാണ് ഒറ്റ സംഭവത്തിലൂടെ ശ്രീ റെഡ്ഡി ഉണ്ടാക്കിയിരിക്കുന്നത്.

    ഞെട്ടിപ്പിക്കുന്ന അഭിമുഖം

    ഞെട്ടിപ്പിക്കുന്ന അഭിമുഖം

    ഒരു സുപ്രഭാതത്തില്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പ്രതിഷേധിക്കാന്‍ ഇറങ്ങിയതല്ല ശ്രീ റെഡ്ഡി എന്ന ഈ യുവ നടി. കഴിഞ്ഞ മാസം തെലുങ്ക് സിനിമ ലോകത്തെ ഞെട്ടിച്ച ഒരു അഭിമുഖം ശ്രീ റെഡ്ഡിയുടേതായി പുറത്ത് വന്നിരുന്നു. ഒരു തെലുങ്ക് വാര്‍ത്താ ചാനലില്‍ ആയിരുന്നു ഇത്.

    മീ ടൂ കാമ്പയിന്റെ തുടര്‍ച്ചയെന്നോണം ആയിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍. തെലുങ്ക് സിനിമയിലെ പല വമ്പന്‍മാരും ലൈംഗിക താത്പര്യങ്ങള്‍ പ്രകടിപ്പിച്ചതിനെ കുറിച്ചായിരുന്നു അന്ന് ശ്രീ റെഡ്ഡി പറഞ്ഞത്. എന്നാല്‍ ആരുടേയും പേരുകള്‍ അന്ന് വെളിപ്പെടുത്തിയിരുന്നില്ല. സിനിമയില്‍ ഉള്ള 90 ശതമാനം സ്ത്രീകളും കാസ്റ്റിങ് കൗച്ചിന്റെ ഇരകളാണെന്നും അവര്‍ ആഞ്ഞടിച്ചിരുന്നു. പിന്നീട് തെലുങ്ക് വാര്‍ത്താ ചാനലുകളില്‍ പ്രൈം ടൈം ഡിബേറ്റ് പോലും ഈ വിഷയം ആയിരുന്നു കുറേ ദിവസങ്ങളില്‍. കൂടുതല്‍ വലിയ വിവാദങ്ങളിലേക്കാണ് ഇത് പിന്നീട് പോയത്.

    ലൈംഗിക അതിക്രമം നടന്നിട്ടില്ല

    ലൈംഗിക അതിക്രമം നടന്നിട്ടില്ല

    ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെലുങ്ക് മൂവീ ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന്‍ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നു. ശ്രീ റെഡ്ഡി അത്തരത്തില്‍ ഒരു ലൈംഗിക അതിക്രമത്തിനും ഇരയായിട്ടില്ല എന്നായിരുന്നു അന്ന് രാകുല്‍ പ്രീത് അടക്കമുള്ള പ്രമുഖര്‍ പറഞ്ഞത്. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ എല്ലാം ഇവര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

    എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന രീതിയിലായി പിന്നീട്. ശ്രീ റെഡ്ഡി വായടച്ചില്ല എന്ന് മാത്രമല്ല, മറ്റ് ചില വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ഡയറക്ടര്‍ ആയ ശേഖര്‍ കമ്മുല തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ശ്രീ റെഡ്ഡി പിന്നീട് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഫിദ്ദ, ഹാപ്പി ഡേയ്‌സ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ് ശേഖര്‍ കമ്മുല.

    ശക്തമായ പ്രതികരണം ആയിരുന്നു ശേഖറിന്റെ ഭാഗത്ത് നിന്നുണ്ടായത്. പറഞ്ഞതെല്ലാം പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ നേരിടാന്‍ തയ്യാറായിക്കോളൂ എന്നായിരുന്നു ശേഖറിന്റെ ഭീഷണി.

    എല്ലാത്തിനും തെളിവുണ്ട്

    എല്ലാത്തിനും തെളിവുണ്ട്

    എന്നാല്‍ ശേഖറിന്റെ ഭീഷണിക്ക് വഴങ്ങാന്‍ ശ്രീ റെഡ്ഡി തയ്യാറായില്ല. തന്നെ അങ്ങനെയങ്ങ് പേടിപ്പിക്കാന്‍ നോക്കേണ്ട എന്ന രീതിയില്‍ ആയിരുന്നു നടിയുടെ പ്രതികരണം. നിയമ പരമായി പോരാടാനുള്ള എല്ലാ തെളിവുകളും തന്റെ കൈവശം ഉണ്ടെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കിയിരുന്നു.

    താന്‍ തെലുങ്ക് സിനിമ വ്യവസായത്തെ ഇപ്പോഴും ബഹുമാനിക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ താന്‍ ആരേയും അങ്ങനെ കരിവാരിത്തേച്ചിട്ടില്ല. തന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും അവ പരിഹരിക്കപ്പെടുയും വേണം എന്നത് മാത്രമാണ് തന്റെ ആവശ്യം എന്നും പ്രതിഷേധത്തിന് ശേഷം ശ്രീ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പൂര്‍ണമ നഗ്നയായിട്ടായിരിക്കും അടുത്ത പ്രതിഷേധം എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    കാസ്റ്റിങ് കൗച്ച് മാത്രമല്ല

    കാസ്റ്റിങ് കൗച്ച് മാത്രമല്ല

    ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന്റെ കാരണം കാസ്റ്റിങ് കൗച്ച് മാത്രമല്ല. തെലുങ്ക് നടിമാര്‍ക്ക് തെലുങ്ക് സിനിമയില്‍ അവസരം കിട്ടുന്നില്ല എന്നത് കൂടിയാണ്. അതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്.

    ബോളിവുഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന നായികമാരാണ് ടോളിവുഡില്‍ അധികവും ഉള്ളത് എന്നൊരു ആക്ഷേപം പണ്ടേ ഉള്ളതാണ്. മലയാളത്തില്‍ നിന്നുള്ള നായികമാര്‍ പോലും ടോളിവുഡ് അടക്കി വാണ കാലം ഉണ്ടായിരുന്നു.

    സ്വാഭാവികമായും തദ്ദേശീയരായ നടിമാര്‍ക്ക് പ്രതിഷേധം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ശ്രീ റെഡ്ഡിയെ പോലെ അല്ലെങ്കില്‍ പോലും ഒരു പ്രതിഷേധ സ്വരം പോലും ഈ വിഷയത്തില്‍ ഇതുവരെ ഉയര്‍ന്നിട്ടില്ല എന്നതും മറന്നുകൂട .

    മുഖ്യമന്ത്രിയോട് അപേക്ഷ

    മുഖ്യമന്ത്രിയോട് അപേക്ഷ

    സംഭവത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഇടപെടണം എന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. താങ്കള്‍ എന്‌റെ പ്രശ്‌നം മനസ്സിലായിക്കിയില്ലെങ്കില്‍, താന്‍ നിരാഹാര സമരത്തിലേക്ക് കടക്കും എന്നാണ് മുഖ്യമന്ത്രിയോട് താരം പറയുന്നത്.

    എങ്ങനെയാണ് മുഖ്യമന്ത്രിയെ കാണേണ്ടത് എന്ന് തനിക്ക് അറിയില്ല. ഈ വിഷയത്തില്‍ താങ്കള്‍ ഇടപെടണം. ഉണര്‍ന്നെഴുന്നേറ്റ് പ്രവര്‍ത്തിക്കണം. അല്ലെങ്കില്‍ താന്‍ പരസ്യമായി നഗ്നത പ്രദര്‍ശനം നടത്തും എന്നും ഫേസ്ബുക്കില്‍ ശ്രീ റെഡ്ഡി എഴുതിയിരുന്നു. എന്തായാലും മുഖ്യമന്ത്രി ഇതിവരെ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. അദ്ദേഹം ഇത് സംബന്ധിച്ച് ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. അ് മാത്രമല്ല, തെലുങ്ക് സിനിമ ലോകത്ത് നിന്നോ സ്ത്രീ പ്രവര്‍ത്തകരില്‍ നിന്നോ ശ്രീ റെഡ്ഡിയ്ക്ക് കാര്യമായ പിന്തുണ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടും ഇല്ല.

    കേസ് എടുത്തു

    കേസ് എടുത്തു

    എന്തായാലും ശ്രീ റെഡ്ഡിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 294 -ാം വകുപ്പ് പ്രകാരം ആണ് കേസ്. പൊതു സ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയാണ് കേസിന് ആധാരം.

    തെലുങ്ക് സിനിമ ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കിയപ്പോള്‍ മാധ്യമങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കാന്‍ ഒരുപാട് താരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ ഒരു സഹപ്രവര്‍ത്തക ഇക്കാര്യങ്ങള്‍ തുറന്ന് പറയുമ്പോള്‍ എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. താരസംഘടനയില്‍ അംഗത്വം പോലും ലഭിക്കാത്ത ആളാണ് ശ്രീ റെഡ്ഡി.

    പിന്തുണയ്ക്ക് പകരം ക്രൂരമായ വിമര്‍ശനങ്ങള്‍ ആണ് ശ്രീ റെഡ്ഡിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ പോലും ശ്രീ റെഡ്ഡിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+