Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് സുഷമാ സ്വരാജ്: നാണം കെട്ട് കോണ്‍ഗ്രസ്, ട്വീറ്റ് നീക്കി!!

ദില്ലി: കോണ്‍ഗ്രസിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇറാഖില്‍ കൊല്ലപ്പെട്ട 39 ഇന്ത്യക്കാരെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റാണ് സുഷമാ സ്വരാജ് ഷെയര്‍ ചെയ്തിട്ടുള്ളത്. 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടത് വിദേശകാര്യ മന്ത്രി എന്ന നിലയില്‍ സുഷമാ സ്വരാജിന്റെ പരാജയമാണെന്ന് കരുതുന്നുണ്ടോ എന്ന സര്‍വേയിലെ ചോദ്യമാണ് സുഷമാ സ്വരാജ് റീട്വീറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതോടെ കോണ്‍ഗ്രസ് ഈ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തുു. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് തടവിലാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ നടത്തിയ അഭിപ്രായ സര്‍വേയിലെ ചോദ്യമാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

29,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ 76 ശതമാനം പേരും വോട്ട് ചെയ്തത് ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് വിദേശകാര്യമന്ത്രിയെന്ന നിലയില്‍ സുഷമാ സ്വരാജിന്റെ പരാജയമല്ലെന്നാണ്. പോസ്റ്റ് ചെയ്ത് 24 മിനിറ്റ് അവശേഷിക്കെ29,000 വോട്ടുകളാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ സര്‍വേയ്ക്ക് ലഭിച്ചത്. 1,500 ലൈക്കുകളും 25,000 നടുത്ത് ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന്റെ സെല്‍ഫ് ഗോളാണെന്നും പല കമന്റുകളും ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുഷമാ സ്വരാജ് കോണ്‍ഗ്രസിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തതോടെ കോണ്‍ഗ്രസ് സര്‍വേ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

sushma-swaraj

2014ല്‍ ഇറാഖില്‍ വച്ച് ഐസിസ് ഭീകരര്‍ തടങ്കലിലാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കഴിഞ്ഞ ആഴ്ചയിലാണ് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചത്. സുഷമാ സ്വരാജ് ഇവരുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ തന്നെ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശനവുമായി നേരിട്ടിരുന്നു. ഐസിസ് നിയന്ത്രണത്തിലായിരുന്ന മോസ്യൂളില്‍ കൂട്ടമായി മറവുചെയ്ത നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. പാര്‍ലമെന്റിലായിരുന്നു സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കബളിപ്പിക്കുകയാണെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം കാണാതായ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യക്കാര്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിക്കാത്തതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+