മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യും?
ഹൈദരാബാദ്: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. 2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസിലാണ് ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ട്.
ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കാണിച്ചാണ് ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നു എന്നും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. അതേസമയം വെള്ളിയാഴ്ച വരെ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും സുപ്രീം കോടതി പോലീസിനെ വിലക്കിയിട്ടുണ്ട്.

ജാമ്യാപേക്ഷ തള്ളിയതോടെ ടീസ്തയെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലാണ് പോലീസ്. ടീസ്തയെ അറസ്റ്റു ചെയ്യാനായി മുംബയില്‍ ക്രൈംബ്രാഞ്ചിന്റെ സഹായവും പോലീസ് തേടിയിരുന്നു. മുംബൈയിലെ വീട്ടില്‍ ടീസ്തയ്ക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നല്‍കാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത 1.51 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
ടീസ്ത, ഭര്‍ത്താവ് ആനന്ദ് എന്നിവര്‍ക്ക് പുറമെ തന്‍വീര്‍ ജഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, ചെയര്മാന് സലിം സന്ധി എന്നിവര്‍ക്കെതിരെയാണ് കേസ്. മുന്‍ കോണ്‍ഗ്രസ് എം പി എഹ്സാന്‍ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെയും മകനാണ് തന്‍വീര്‍ ജഫ്രി. എഹ്സാന്‍ ജഫ്രി ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications