കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യും?

Google Oneindia Malayalam News

ഹൈദരാബാദ്: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. 2002ല്‍ കൂട്ടക്കൊല നടന്ന ഗുല്‍ബര്‍ഗ സൊസൈറ്റി മ്യൂസിയമാക്കുന്നതിനായി സമാഹരിച്ച പണം വെട്ടിച്ചെന്ന കേസിലാണ് ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇവരെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്.

ടീസ്തയുടെ ഭര്‍ത്താവ് ജാവേദ് ആനന്ദും ഈ കേസില്‍ പ്രതിയാണ്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് കാണിച്ചാണ് ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. ഫണ്ട് തട്ടിപ്പ് നടന്നതായി പ്രഥമദൃഷ്ട്യാ കരുതേണ്ടിയിരിക്കുന്നു എന്നും ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. അതേസമയം വെള്ളിയാഴ്ച വരെ ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും സുപ്രീം കോടതി പോലീസിനെ വിലക്കിയിട്ടുണ്ട്.

teesta-setalvad

ജാമ്യാപേക്ഷ തള്ളിയതോടെ ടീസ്തയെ അറസ്റ്റു ചെയ്യാനുള്ള നടപടികളിലാണ് പോലീസ്. ടീസ്തയെ അറസ്റ്റു ചെയ്യാനായി മുംബയില്‍ ക്രൈംബ്രാഞ്ചിന്റെ സഹായവും പോലീസ് തേടിയിരുന്നു. മുംബൈയിലെ വീട്ടില്‍ ടീസ്തയ്ക്കായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നല്‍കാനായി സബ്രംഗ് ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത 1.51 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

ടീസ്ത, ഭര്‍ത്താവ് ആനന്ദ് എന്നിവര്‍ക്ക് പുറമെ തന്‍വീര്‍ ജഫ്രി, ഗുല്‍ബര്‍ഗ് സൊസൈറ്റി സെക്രട്ടറി ഫിറോസ് ഗുല്‍സാര്‍, ചെയര്‍മാന്‍ സലിം സന്ധി എന്നിവര്‍ക്കെതിരെയാണ് കേസ്. മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജഫ്രിയുടെയും സാക്കിയ ജഫ്രിയുടെയും മകനാണ് തന്‍വീര്‍ ജഫ്രി. എഹ്‌സാന്‍ ജഫ്രി ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.

English summary
The police are now free to arrest social activist Teesta Setalwad in a funds emblezzlement case after the Gujarat High Court rejected her plea for anticipatory bail. An anticipatory bail petition is filed by a person who fears arrest by the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X