Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് പത്താന്‍കോട്ട്...? പാക് ഭീകരരുടെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങള്‍

ദില്ലി: എന്തുകൊണ്ടാണ് പാകിസ്താന്‍ ഭീകരര്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമ സേനാ കേന്ദ്രം ഭീകരാക്രമണത്തിനായി തിരഞ്ഞെടുത്തത്? രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വ്യോമ കേന്ദ്രമാണ് പത്താന്‍കോട്ട്. ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞിട്ടും തീവ്രവാദികള്‍ അവിടെ തന്നെ ആക്രമണം നടത്തി.

ഇന്ത്യയുടെ അഭിമാനത്തിനും ആത്മവിശ്വാസത്തിനും ഏറ്റ കളങ്കം തന്നെയാണ് ആ ആക്രമണം. തീവ്രവാദികളെയെല്ലാം വധിച്ചെങ്കിലും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടു വിലപ്പെട്ട ജീവനുകള്‍.

പത്താന്‍കോട്ടിലെ വ്യോമസേന കേന്ദ്രം ഭീകരാക്രമണത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ ഭൂമിശാസ്ത്രപരമായും യുദ്ധതന്ത്രപരമായും കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാകിസ്താനോടടുത്ത്

പാകിസ്താനോടടുത്ത്

പാകിസ്താനോട് അടുത്തു കിടക്കുന്ന ഇന്ത്യയുടെ വ്യോമ സേനാ കേന്ദ്രമാണ് പത്താന്‍കോട്ടിലേത്. അതുകൊണ്ട് തന്നെ ഒരു യുദ്ധ സാഹചര്യം ഉണ്ടായാല്‍ നിര്‍ണായക ഇടപെടല്‍ നടത്തേണ്ട വ്യോമ കേന്ദ്രവും.

പ്രധാന യുദ്ധ വിമാനങ്ങള്‍

പ്രധാന യുദ്ധ വിമാനങ്ങള്‍

ഇന്ത്യയുടെ പല പ്രധാന യുദ്ധ വിമാനങ്ങളും സൂക്ഷിച്ചിരിയ്ക്കുന്നത് പത്താന്‍കോട്ട് വ്യോമ സേന കേന്ദ്രത്തിലാണ്.

മുന്‍ യുദ്ധങ്ങള്‍

മുന്‍ യുദ്ധങ്ങള്‍

മുമ്പ് രണ്ട് തവണ പാകിസ്താനുമായി യുദ്ധമുണ്ടായപ്പോഴും ഇന്ത്യയുടെ സുപ്രധാന വ്യോമസേനാ കേന്ദ്രമായിരുന്നു പത്താന്‍കോട്ട്.

മൂന്നാം നമ്പര്‍ സ്‌ക്വാഡ്രണ്‍

മൂന്നാം നമ്പര്‍ സ്‌ക്വാഡ്രണ്‍

പശ്ചിമ കമാന്‍ഡിന് കീഴിലെ മൂന്നാം സ്‌ക്വാഡ്രന്റെ ആസ്ഥാനം അടുത്ത കാലം വരെ പത്താന്‍കോട്ടിലായിരുന്നു. കോബ്രാസ് എന്നാണ് ഇത് അറിയപ്പെടുന്നത്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

പല കാരണങ്ങള്‍ കൊണ്ടും അതി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വ്യോമ സേനാ കേന്ദ്രമാണ് പത്താന്‍കോട്ടിലേത്.

കരസേനാ കേന്ദ്രം

കരസേനാ കേന്ദ്രം

പത്താന്‍കോട്ടിന് സമീപത്താണ് മാമുന്‍ കരസേനാ കേന്ദ്രം. ഇവിടെ ആയിര്കകണക്കിന് പട്ടാളക്കാരും അവരുടെ കുടുംബങ്ങളും താമസിയ്ക്കുന്നുണ്ട്. മാത്രമല്ല, സൈന്യത്ിന്റെ വലിയ ആയുധപ്പുരയും ഉണ്ട്.

ഗുര്‍ദാസ്പുര്‍

ഗുര്‍ദാസ്പുര്‍

കഴിഞ്ഞ ജൂലായില്‍ ആണ് പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം നടന്നത്. അന്ന് ഒരു എസ്പിയടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പത്താന്‍കോട്ടില്‍ നിന്ന് പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഗുര്‍ദാസ്പുര്‍.

അതിര്‍ത്തി അടുത്ത്

അതിര്‍ത്തി അടുത്ത്

പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് പത്താന്‍കോട്ടിലേയ്ക്ക്താരതമ്യേന ദൂരം കുറവാണ്. അതിര്‍ത്തിഴി നുഴഞ്ഞ് കയറിയാല്‍ എത്തിപ്പെടാന്‍ എളുപ്പമുള്ള കേന്ദ്രമാണ് പത്താന്‍ കോട്ട്.

ഭയപ്പെടുത്താന്‍

ഭയപ്പെടുത്താന്‍

ഏറ്റവും ശക്തമായ സുരക്ഷയുള്ള പത്താന്‍കോട്ട് വ്യോമകേന്ദ്രത്തിലേയ്ക്ക് പോലും തങ്ങള്‍ക്ക് ഇരച്ചുകയറാനാകുമെന്ന ഭീഷണി കൂടിയാണ് ഭീകര്‍ ഇതിലൂടെ നല്‍കുന്നത്.

ശരിയ്ക്കും ഭയക്കണം

ശരിയ്ക്കും ഭയക്കണം

ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം തട്ടിയെടുത്ത്, അതി ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരാക്രമണം നടത്തുക... ഇന്ത്യ ശരിയ്ക്കും ഭയക്കേണ്ടതുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+