കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഹൈന്ദവ ആരാധനാലയങ്ങളുടെ കണക്കെടുക്കുന്നു.... സ്വാധീനം ചെലുത്തുന്നവരെ ഒപ്പം കൂട്ടും!!

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ ഒരുക്കി ബിജെപി. ഇത്തവണ എതിരാളികള്‍ പോലും വിചാരിക്കാത്ത തരത്തിലാണ് ബിജെപി തന്ത്രങ്ങള്‍ ഒരുക്കുന്നത്. ഹൈന്ദവ ആരാധനാലയങ്ങളുടെ കണക്കെടുപ്പിനാണ് ബിജെപി തയ്യാറെടുക്കുന്നത്. എന്തിനാണ് ഈ നീക്കമെന്ന് ആര്‍ക്കും മനസിലായിട്ടില്ല. പ്രതിപക്ഷ ഐക്യം ഭീഷണിയായ സാഹചര്യത്തിലാണ് ഈ നീക്കം ബിജെപി നടത്തുന്നത്. പ്രധാനമായും മതത്തിന്റെ പേരില്‍ സ്വാധീനം ചെലുത്തുന്നവരെ കണ്ടെത്തുകയാണ് ഇതിന് പിന്നിലുള്ളത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷായുടെ ചാണക്യതന്ത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ബിജെപിയെ വമ്പന്‍ ഭൂരിപക്ഷത്തിലേക്ക് നയിക്കാന്‍ സാധിക്കുന്ന തന്ത്രമാണിത്. അതേസമയം ജാതി വോട്ടുകളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാകും. അത് തന്നെയാണ് അമിത് ഷാ ഉദ്ദേശിക്കുന്നതും.

സൈബർ ലോകത്ത് ടൊവിനോ പ്രളയം! ദുരന്ത മുഖത്ത് 5 ദിവസമായി നാട്ടുകാർക്കൊപ്പം വിശ്രമമില്ലാത്ത ഓട്ടംസൈബർ ലോകത്ത് ടൊവിനോ പ്രളയം! ദുരന്ത മുഖത്ത് 5 ദിവസമായി നാട്ടുകാർക്കൊപ്പം വിശ്രമമില്ലാത്ത ഓട്ടം

ഹൈന്ദവ ആരാധനാലയങ്ങളുടെ കണക്കെടുപ്പ്

ഹൈന്ദവ ആരാധനാലയങ്ങളുടെ കണക്കെടുപ്പ്

തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ആദ്യ ഘട്ടമായിട്ടാണ് ഹൈന്ദവ ആരാധനാലയങ്ങളുടെ കണക്കെടുക്കുന്നത്. അമ്പലങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുടെ എണ്ണമാണ് എടുക്കുന്നത്. ഓരോ പോളിങ് ബൂത്തിലെയും ആരാധനാലയങ്ങളുടെ സെന്‍സസും എടുക്കുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലെയും ജാതി സ്വാധീനത്തെ കുറിച്ചുള്ള കണക്കും എടുക്കുന്നുണ്ട്. ഇതുവഴി സാമൂഹിക സമവാക്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സ്വാധീനം ചെലുത്തുന്നവര്‍

സ്വാധീനം ചെലുത്തുന്നവര്‍

ഓരോ മേഖലയിലും വിശ്വാസത്തിന്റെയോ മതത്തിന്റെയോ പേരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരുണ്ടാകും. ഇവരെ ഇതുവഴി കണ്ടെത്താനാണ് ബിജെപിയുടെ ശ്രമം. ഇവരെ പാര്‍ട്ടിയുടെ ഭാഗമാക്കിയാല്‍ എളുപ്പത്തില്‍ പാര്‍ട്ടിക്ക് ജയിക്കാമെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വാധീനമുണ്ടെന്നാണ് ബിജെപി കരുതുന്നത്. ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്താല്‍ പ്രതിപക്ഷത്തെ ഭയപ്പെടേണ്ടതില്ല.

സാമാജിക് സമികരണ്‍

സാമാജിക് സമികരണ്‍

സാമാജിക് സമികരണ്‍ എന്നാല്‍ ഓരോ ബൂത്തില്‍ ഇത്ര ജാതിയില്‍പ്പെട്ടവര്‍ താമസിക്കുന്നുണ്ട്, ആര്‍ക്കാണ് ഇവിടെ സ്വാധീനം എന്നിവ അടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ പറയുന്നതാണ്. ഓരോ ജാതിയിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരെയും ബിജെപിയുടെ ഭാഗമാക്കാനാണ് നിര്‍ദേശം. 2014ല്‍ അമിത് ഷാ കൊണ്ടുവന്ന മൈക്രോ മാനേജിങ് എന്ന തന്ത്രത്തിന് ബദലായി കൊണ്ടുവരുന്ന തന്ത്രമാണിത്. ഈ തന്ത്രം വഴി മതത്തിന്റെ വേരോട്ടം രാജ്യത്ത് എത്രത്തോളമുണ്ടെന്ന് കണ്ടെത്താനാവും ബിജെപിക്ക് സാധിക്കും.

സംഘപരിവാറിന്റെ സഹായം

സംഘപരിവാറിന്റെ സഹായം

സ്വയം മാര്‍ക്കറ്റ് ചെയ്യുന്ന രീതിയാണ് ബിജെപി ഇത്തവണ സ്വീകരിക്കുന്നത്. ഓരോ ബൂത്തിലും അഞ്ച് ബൈക്കര്‍ എന്ന രീതിയാണ് മറ്റൊന്ന്. ഇതിന് സംഘപരിവാറിന്റെ എല്ലാവിധ സഹായവുമുണ്ട്. അഞ്ച് വാട്‌സാപ്പ് ഗ്രൂപ്പുകള്‍, സര്‍ക്കാര്‍ പദ്ധതികളുടെ സഹായം ലഭിച്ചവര്‍, എന്‍ജിഒകള്‍ അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ എന്നിവ ഓരോ ബൂത്തിലും നിയോഗിക്കാനാണ് തീരുമാനം. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സാധാരണക്കാരനെ ബോധിപ്പിക്കാനാണ് ശ്രമം. പാര്‍ട്ടിയുടെ ചിഹ്നം പരമാവധി പ്രചരിപ്പിക്കും.

ഹിന്ദു ഐക്യം

ഹിന്ദു ഐക്യം

ജാതിയുടെ ഭാഗമായി ഹൈന്ദവ വോട്ടുകള്‍ ഇല്ലാതായി പോകരുതെന്ന നിര്‍ബന്ധമാണ് ബിജെപിക്കുള്ളത്. എല്ലാ വിഭാഗങ്ങളെയും കൂടെ നിര്‍ത്താനാണ് ഈ നീക്കം. ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് കിട്ടിയ നിര്‍ദേശം. സംഘപരിവാറിന് കൂടുതല്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാനാവുമെന്നാണ് അമിത് ഷായുടെ നിഗമനം. ഈ പദ്ധതി ബിജെപി ജനറല്‍ സെക്രട്ടറിമാര്‍ വിലയിരുത്തും. പത്ത് ബൂത്തുകളടങ്ങുന്ന ഓരോ സെക്ടര്‍ എന്ന നിലയിലാണ് വിലയിരുത്തല്‍ നടത്തുക.

English summary
Why the BJP will count the number of temples and ashrams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X