കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അങ്ങനെ ചെയ്തെന്തിന്? കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഫോണ്‍ പിടിച്ചുവെക്കാതിരുന്നതെന്തിന്!

Google Oneindia Malayalam News

ബെംഗളൂരു: ബിജെപിയെ പൂട്ടാന്‍ കോണ്‍ഗ്രസ് മെനഞ്ഞ തന്ത്രങ്ങള്‍ പുറത്തുവരുന്നു. ബിജെപി കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ നാടുകടത്തിയ കോണ്‍ഗ്രസ് എംഎല്‍മാരുടെ ഫോണുകള്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ല എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ക്രോസ് വോട്ടിങ്ങിനായി കോണ്‍ഗ്രസ് എംഎല്‍എമാരെ ബ്രെയിന്‍വാഷ് ചെയ്യുന്നതിനായി ബിജെപി നടത്തിയ ആസൂത്രിക നീക്കങ്ങള്‍ തെളിവുകളായി പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് പയറ്റിയ തന്ത്രങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവന്നിട്ടുള്ളത്.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം മെയ് 19ന് വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് യെദ്യൂരപ്പ മുഖ്യമന്ത്രി പദവി രാജിവെച്ചത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് നിയമസഭയില്‍ വെച്ച് യെദ്യൂരപ്പ നാടകീയ രാജിപ്രഖ്യാപനം നടത്തുന്നത്. 103 സീറ്റുകള്‍ നേടിയ ബിജെപിയെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടഞ്ഞത് എട്ട് സീറ്റുകളുടെ കുറവാണ്.

 ഫോണ്‍ പിടിച്ചുവെച്ചത് പഴയ കഥ

ഫോണ്‍ പിടിച്ചുവെച്ചത് പഴയ കഥ

നേരത്തെ എംഎല്‍എമാര്‍ മറുചേരിയിലേക്ക് പോകുന്നത് തടയുന്നതിനായി എംഎല്‍എമാരുടെ ഫോണുകള്‍ പിടിച്ചെടുക്കുന്ന രീതിയാണ് മുന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് അവലംബിച്ചത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സംശയം ഉയര്‍ന്നുവരുന്നത്. റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന എംഎല്‍എമാരില്‍ നിന്ന് ഫോണുകള്‍ പാര്‍ട്ടി വാങ്ങിവെച്ചിരുന്നു. ഇത്തവണ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമായ നീക്കമാണ് പാര്‍ട്ടി നടത്തിയത്. നേതാക്കളോട് മൊബൈല്‍ കയ്യില്‍ കരുതിക്കോളാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഓരോ എംഎല്‍എയോടും ഫോണില്‍ കോള്‍ റെക്കോര്‍ഡിംഗ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

 ആപ്പും ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗും

ആപ്പും ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗും

ഹൈദരാബാദിലെ ഹോട്ടലില്‍ താമസിപ്പിച്ച എംഎല്‍എമാരുടെ ഫോണില്‍ നിന്നാണ് ബിജെപി നടത്തിയ വിലപേശല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ബിജെപി നേതാക്കളു
ടെ എല്ലാ ഫോണ്‍കോളുകളും കോണ്‍ഗ്രസ് പരിശോധിച്ചിരുന്നില്ല. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെയാണ് കോണ്‍ഗ്രസ് ബിജെപി നേതാക്കളുടെ അ‍ഞ്ച് വോയ്സ് റെക്കോര്‍ഡുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് പിന്തുണ തേടുന്നതായിരുന്നു ഇത്. പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത ബിജെപി നേതാക്കള്‍ എംഎല്‍എമാര്‍ക്ക് മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു.

 പുറത്തുവന്നത് ഫോണ്‍ സംഭാഷണങ്ങള്‍

പുറത്തുവന്നത് ഫോണ്‍ സംഭാഷണങ്ങള്‍

കർണാടകത്തിൽ അധികാരത്തിലെത്താൻ ബിജെപി പയറ്റിയ തന്ത്രങ്ങൾ പൊളിയുന്നു. ബിജെപി നേതാവും കോൺഗ്രസ് എംഎൽഎയും തമ്മിലുള്ള സംഭാഷണമാണ് ഏറ്റവും ഒടുവിൽ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പണമെറിഞ്ഞ് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപി നേതാക്കൾ നടത്തി ശ്രമങ്ങളാണ് പുറത്തുവരുന്നത്. എന്ത് തുകയാണ് പ്രതീക്ഷിക്കുന്നതെന്ന കോൺഗ്രസ് എംഎൽഎയോടുള്ള ബിജെപി നേതാവിന്റെ ചോദ്യമാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. മൊളകാല്‍മുലു എംഎൽഎ ശ്രീരാമുലുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്. കോൺഗ്രസാണ് നിര്‍ണായക നിമിഷത്തിൽ ശബ്ദരേഖ പുറത്തുവിട്ടിട്ടുള്ളത്.

 ഖനിരാജാവിന്റെ വാഗ്ദാനം

ഖനിരാജാവിന്റെ വാഗ്ദാനം

ഖനിരാജാവ് ജനാർദ്ധന റെഡ്ഡിയും കോൺഗ്രസ് എംഎല്‍എയും തമ്മിലുള്ള രണ്ടാമത്തെ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും കോൺഗ്രിന്റെ ഹിരേക്കൂര്‍ എംഎൽഎ ബിസി പാട്ടീലിന് പണം വാഗ്ധാനം ചെയ്തുുവെന്ന് തെളിയിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. വൈകിട്ട് നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കൂടുതൽ‍ ടെലിഫോൺ സംഭാഷണങ്ങൾ പുറത്തുവരുന്നത്. അതേസമയം എംഎൽഎമാർക്ക് കൈക്കൂലി വാഗ്ധാനം ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

 ഹൈദരാബാദിലേക്ക്

ഹൈദരാബാദിലേക്ക്

ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ക്ക് ഭീഷണിയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തിയത്. മൂന്ന് ബസുകളിലായി ബുധനാഴ്ച രാത്രി ഹൈദരാബാദിലേക്ക് കടത്തിയ എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പിന് മുമ്പായാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിച്ചത്. ഇതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കാന്‍ ബിജെപി പുതിയ അങ്കപ്പുറപ്പാട് തുടങ്ങിയത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് കയ്യോടെ പൊളിക്കുകയും ചെയ്തിരുന്നു.

English summary
In the run up to the trust vote in Karnataka that did not take place owing to B S Yeddyurappa resigning, the Congress released several recorded conversations. In the conversations, BJP leaders are heard trying to convince leaders of the Congress to cross vote.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X