Get Updates
Get notified of breaking news, exclusive insights, and must-see stories!

4 ലക്ഷം രൂപ ടോളോ...!!! എന്ത് റോഡാണപ്പാ അത്...ഡോക്ടർക്ക് കിട്ടിയ പണി !!

ടോള്‍ ബൂത്തിലൂടെ കടന്ന് പോവുകയായിരുന്നു ഡോക്ടറുടെ കാര്‍. 40 രൂപയാണ് ടോള്‍ നല്‍കേണ്ടി ഇരുന്നത്.

ബെംഗളൂരു: ഒരു ഡോക്ടര്‍ക്ക് ടോള്‍ ബൂത്തില്‍ അടയ്‌ക്കേണ്ടി വന്ന തുക എത്രയെന്നോ....!! നാല് ലക്ഷം രൂപ. ഉഡുപ്പിയ്ക്ക് അടുത്തുള്ള കൊച്ചി-മുംബൈ ദേശീയ പാതയിലെ ടോള്‍ ബൂത്തിലാണ് സംഭവം. അബദ്ധം മനസ്സിലാക്കിയ ടോള്‍ ബൂത്ത് അധികൃതര്‍ ഡോക്ടര്‍ക്ക് പണം തിരികെ നല്‍കാം എന്ന് സമ്മതിച്ചു.

ടോള്‍ വെറും 40 രൂപ

ടോള്‍ ബൂത്തിലൂടെ കടന്ന് പോവുകയായിരുന്നു ഡോക്ടറുടെ കാര്‍. 40 രൂപയാണ് ടോള്‍ നല്‍കേണ്ടി ഇരുന്നത്. പണം നല്‍കുന്നതിന് പകരം ഡോക്ടര്‍ തന്റെ എടിഎം കാര്‍ഡാണ് ബൂത്തില്‍ നല്‍കിയിരുന്നത്.

പോയത് 4 ലക്ഷം

പാതി ഉറക്കത്തില്‍ ആയിരുന്ന ടോള്‍ ബൂത്ത് ജീവനക്കാരന്‍ സ്വയ്പിംഗ് മെഷീനില്‍ 40 എന്നതിന് പകരം അടിച്ചത് 40,0000 എന്നായിരുന്നു. ഇത്രയും തുക അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കപ്പെട്ടതായി കാണിച്ച് ഡോക്ടര്‍ക്ക് മെസേജും വന്നു.

അധികം തുക

മെസേജ് കണ്ട ഡോക്ടര്‍ ഞെട്ടി, 40 രൂപയ്ക് പകരം അക്കൗണ്ടില്‍ നിന്ന് പിന്‍വലിയ്ക്കപ്പെട്ടിരിയ്ക്കുന്നത് 4 ലക്ഷം. 3,99,960 രൂപ അധികം അക്കൗണ്ടില്‍ നിന്ന് പോയിരിയ്ക്കുന്നു.

പരാതി പറഞ്ഞപ്പോള്‍

ഡോക്ടര്‍ ഉടന്‍ തന്നെ ടോള്‍ ബൂത്ത് അധികൃതരോട് പരാതി പറഞ്ഞു, പണം പിന്‍വലിച്ചതിന്റെ മെസേജും കാണിച്ച് കൊടുത്തു. എന്നാല്‍ തങ്ങള്‍ക്ക് തെറ്റി പറ്റിയിട്ടില്ലെന്നായിരുന്നു അവരുടെ നിലപാട്.

പോലീസ് സ്‌റ്റേഷനിലേക്ക്

അവസാനം ഡോക്ടര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി പറഞ്ഞു. പോലീസ് എത്തി അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതാണെന്നും ഡോക്ടറുടെ 3,99,960 രൂപ ഉടന്‍ തിരികെ നല്‍കാമെന്നും അധികൃതര്‍ സമ്മതിച്ചു. ചെക്കായി നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും പണമായി തന്നെ മതിയെന്നായിരുന്നു ഡോക്ടറുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+