Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്സിന് രണ്ട് വില നിർണയിക്കേണ്ട സാഹചര്യം എന്ത്?വീണ്ടും കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി

ദില്ലി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. വാക്സിന് രണ്ട് വില നിർണയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി.കേന്ദ്രസർക്കാരിന് മുഴുവൻ വാക്സിനും വാങ്ങി വിതരണം ചെയ്ത് കൂടെയെന്നും പേറ്റന്റ് നൽകി വാക്സിന് വികസനത്തിന് നടപടി എടുത്തൂടെയെന്നും കോടതി ചോദിച്ചു. കൊവിഡ് സാഹചര്യം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം.

കോവിഡിന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയാണ് കൈക്കൊണ്ടതെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു. ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും വിതരണം, പ്രത്യേകിച്ചും 800 ടാങ്കറുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്?വാക്സിൻ തുല്യത എങ്ങനെയാണ് കേന്ദ്രസർക്കാർ ഉറപ്പാക്കുകയെന്നും കോടതി ചോദിച്ചു.

Recommended Video

cmsvideo
    പൗരന്മാര്‍ ദുരിതം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് തടയരുത്: സുപ്രീംകോടതി
    12-supreme-court-601-1619079690.jpg -Properties

    യുഎസിൽ വാക്സിൻ 2.15 ഡോളറിനും യൂറോപ്യൻ യൂണിയനിൽ 3 ഡോളറിനും ലഭ്യമാകുമ്പോൾ, എന്തിനാണ് ഇത് ഇന്ത്യയിൽ 400 രൂപയ്ക്ക് വിൽക്കുന്നതെന്ന് ചോദിച്ച കോടതി അത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണെന്നും കോടത പ്രതികരിച്ചു. ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ നിരാലംബരാണ്, അവരെ സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന തരത്തിലേക്ക് തള്ളിവിടാനാകില്ലെന്നും കോടതി പറഞ്ഞു.

    കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍
    4500 കോടി വാക്സിൻ നിർമ്മാണത്തിന് എന്തിനാണ് കമ്പനികൾക്ക് നൽകിയത്. എന്തുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ വാക്സിൻ ഉത്പാദിപ്പിക്കില്ലേയെന്നും കോടതി ചോദിച്ചു.കൊവിഡ് രജിസ്ട്രേഷൻ നിർബന്ധമാക്കിയ നടപടിയേയും കോടതി വിമർശിച്ചു. ഇന്റർനെറ്റ് നിരക്ഷായവർ എങ്ങനെയാണ് വാക്സിന് രജിസ്റ്റർ ചെയ്യുകയെന്നായിരുന്നു കോടതിയുടെ ചോദ്യം. ശ്മശാന തൊഴിലാളികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചോയെന്നും കോടതി അന്വേഷിച്ചു.

    ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+