എമിറേറ്റ്‌സ് ഇന്ത്യയോട് കാട്ടുന്നത് വംശീയതയോ? എന്തേ തല്ലിപ്പൊളി ഫ്‌ലൈറ്റുകള്‍ മാത്രം?
എന്തുകൊണ്ടാണ് ഇന്ത്യന്‍ സെക്ടറില്‍ എമിറേറ്റ്‌സ് തല്ലിപ്പൊളി ഫ്‌ലൈറ്റുകള്‍ മാത്രം ഇടുന്നത്. ഇന്ത്യക്കാര്‍ക്ക് ഇതൊക്കെ മതി എന്ന് വിചാരിച്ചിട്ടാണോ അതോ വംശീയതയോ... എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, പുറത്തും വിഷയം കത്തുന്നുണ്ട്. തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരാണ് വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്.
300 പേരുമായി പറന്ന എമിറേറ്റ്‌സ് വിമാനം ദുബായില്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. യൂറോപ്യന്‍ സെക്ടറുകളില്‍ ഉപയോഗിക്കുന്നതിലും പഴക്കം ചെന്നതും നിലവാരം കുറഞ്ഞതുമായ വിമാനങ്ങളാണല്ലോ കേരളത്തിലേക്ക് എമിറേറ്റ്‌സ് സര്‍വ്വീസ് നടത്തുന്നത് എന്നാണ് തരൂരിന്റെ ചോദ്യം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയായിരുന്നു തരൂരിന്റെ ചോദ്യം.

തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും തരൂര്‍ എഴുതി. ദുബായ് എയര്‍പ്പോര്‍ട്ടിലെ അപകടത്തിന്റെ കാരണം മാത്രമല്ല, ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാനങ്ങളുടെ നിലവാരവും കാലപ്പഴക്കവും കൂടി പഠിക്കണമെന്നാണ് തരൂരിന്റെ ആവശ്യം. ശശി തരൂരിന് പിന്തുണയുമായി ഒരുപാട് പ്രവാസി മലയാളികളും രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സെക്ടറില്‍ മാത്രമല്ല വികസ്വര രാജ്യങ്ങളില്‍ പലയിടത്തേക്കും സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സ് വിമാനങ്ങളുടെ സ്ഥിതി ഇത് തന്നെയാണ് എന്നതാണ് വസ്തുത. വിമാനങ്ങള്‍ കുറവായതിനാല്‍ ആളുകള്‍ സഹിക്കുന്നു എന്ന് മാത്രം. അതേസമയം വികസിത രാജ്യങ്ങളിലേക്ക് ഇത്തരം വിമാനങ്ങള്‍ പറത്തിയാല്‍ ആള് കേറാനുണ്ടാകില്ല. വംശീയതയല്ല മാര്‍ക്കറ്റ് കോംപറ്റീഷനാണ് കാര്യമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് പറയുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications