സാധ്വി പ്രാചി വിഎച്ച് പി നേതാവല്ല; വിഎച്ച്പി പ്രാചിയെ നേരത്തെ തള്ളിപ്പറഞ്ഞതാണ്!
ദില്ലി: തീപ്പൊരി ഹിന്ദുത്വ നേതാവായ സാധ്വി പ്രാചി വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗമാണോ. സംഘടനയുടെ ഭാഗമാണെങ്കിലും അല്ലെങ്കിലും അവര്‍ വി എച്ച് പി നേതാവായിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍ സത്യമെന്താണ്. സാധ്വി പ്രാചി വി എച്ച് പിയുടെ നേതാവല്ല. വക്താവും അല്ല എന്ന് വി എച്ച് പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
വി എച്ച് പിയുടെ ഏതെങ്കിലും തരത്തിലുള്ള ഭാരവാഹിത്വവും ഇവര്‍ക്കില്ല എന്ന് മാസങ്ങള്‍ക്ക് മുമ്പേ വി എച്ച് പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിന് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സാധ്വി പ്രാചി പറയുന്ന കാര്യങ്ങള്‍ വി എച്ച് പിയുമായി കൂട്ടിക്കെട്ടരുതെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. സാധ്വി പ്രാചിയുടെ വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ വിവാദമായതോടെയാണ് വി എച്ച് പി ഈ നിലപാട് സ്വീകരിച്ചത് എന്നാണറിയുന്നത്.

വി എച്ച് പി നേതാവ് എന്ന ലേബലില്‍ അറിയപ്പെടുന്ന സാധ്വി പ്രാചി മുസ്ലിങ്ങള്‍ക്കെതിരെ നടത്തി വിവാദ നായികയായിട്ടുണ്ട്. മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്നാണ് ഇവര്‍ റൂര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പറഞ്ഞതോടെയാണ് സാധ്വി പ്രാചി വി എച്ച് പി നേതാവാണോ അല്ലയോ എന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു എന്നും അടുത്ത ലക്ഷ്യം മുസ്ലിങ്ങളില്ലാത്ത ഇന്ത്യയാണ് എന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സാധ്വി പ്രാചി നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ള ആരും വി എച്ച് പി ഭാരവാഹികളല്ല എന്നാണ് സംഘടന ഇപ്പോള്‍ പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications