കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധ്വി പ്രാചി വിഎച്ച് പി നേതാവല്ല; വിഎച്ച്പി പ്രാചിയെ നേരത്തെ തള്ളിപ്പറഞ്ഞതാണ്!

  • By Desk
Google Oneindia Malayalam News

ദില്ലി: തീപ്പൊരി ഹിന്ദുത്വ നേതാവായ സാധ്വി പ്രാചി വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗമാണോ. സംഘടനയുടെ ഭാഗമാണെങ്കിലും അല്ലെങ്കിലും അവര്‍ വി എച്ച് പി നേതാവായിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍ സത്യമെന്താണ്. സാധ്വി പ്രാചി വി എച്ച് പിയുടെ നേതാവല്ല. വക്താവും അല്ല എന്ന് വി എച്ച് പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

വി എച്ച് പിയുടെ ഏതെങ്കിലും തരത്തിലുള്ള ഭാരവാഹിത്വവും ഇവര്‍ക്കില്ല എന്ന് മാസങ്ങള്‍ക്ക് മുമ്പേ വി എച്ച് പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിന്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സാധ്വി പ്രാചി പറയുന്ന കാര്യങ്ങള്‍ വി എച്ച് പിയുമായി കൂട്ടിക്കെട്ടരുതെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. സാധ്വി പ്രാചിയുടെ വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ വിവാദമായതോടെയാണ് വി എച്ച് പി ഈ നിലപാട് സ്വീകരിച്ചത് എന്നാണറിയുന്നത്.

sadhvi-prachi

വി എച്ച് പി നേതാവ് എന്ന ലേബലില്‍ അറിയപ്പെടുന്ന സാധ്വി പ്രാചി മുസ്ലിങ്ങള്‍ക്കെതിരെ നടത്തി വിവാദ നായികയായിട്ടുണ്ട്. മുസ്ലിങ്ങളില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാന്‍ സമയമായി എന്നാണ് ഇവര്‍ റൂര്‍ക്കിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പറഞ്ഞതോടെയാണ് സാധ്വി പ്രാചി വി എച്ച് പി നേതാവാണോ അല്ലയോ എന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഏതാണ്ട് ലക്ഷ്യത്തിലെത്തിക്കഴിഞ്ഞു എന്നും അടുത്ത ലക്ഷ്യം മുസ്ലിങ്ങളില്ലാത്ത ഇന്ത്യയാണ് എന്നും ഇവര്‍ പറഞ്ഞു. തങ്ങള്‍ ഈ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സാധ്വി പ്രാചി നേരത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായിട്ടുള്ള ആരും വി എച്ച് പി ഭാരവാഹികളല്ല എന്നാണ് സംഘടന ഇപ്പോള്‍ പറയുന്നത്.

English summary
Why Vishwa Hindu Parishad disowns fire brand hindutva Sadhvi Prachi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X