കാലാവധി കഴിയും മുമ്പേ സഞ്ജയ് ദത്തിനെ ജയിലില്‍ മോചിതനാക്കിയതെന്തിന്?; ഹൈക്കോടതി
മുംബൈ: ബോളിവുഡ് നടന് സഞ്ജയ് ദത്തിനെ കാലാവധി കഴിയുന്നതിനും എട്ടുമാസം മുന്‍പേ ജയിലില്‍ നിന്നും പുറത്തുവിട്ടതെന്തിനാണെന്ന് ബോംബെ ഹൈക്കോടതി. ഒരു പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്കാന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ബോംബെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈയ്യില്‍ വെച്ചതിനാണ് സഞ്ജയ് ദത്തിനെ ആറുവര്‍ഷം സുപ്രീംകോടതി ശിക്ഷിച്ചത്. 2013ന് ജയില്‍ ശിക്ഷ സുപ്രീംകോടതി ശരിവെച്ചതോടെ ദത്ത് ജയിലിലായി. 2016 ഫിബ്രുവരിയില്‍ ദത്ത് ജയില്‍ മോചിതനാവുകയും ചെയ്തു. ശിക്ഷാ കാലാവധി തീരാന്‍ എട്ടുമാസം ശേഷിക്കവെ നല്ലനടപ്പ് അനുസരിച്ചാണ് ദത്തിനെ ജയിലില്‍ നിന്നും പുറത്തുവിട്ടത്.

എന്നാല്‍, ദത്ത് പകുതി സമയവും പരോളിലായതിനാല്‍ ദത്തിന്റെ സ്വഭത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ എങ്ങിനെ അറിയും എന്നും കോടതി ചോദിക്കുന്നു. ആദ്യ തവണ 90 ദിവസവും പിന്നീട് 30 ദിവസവും ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. 100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സര്‍ക്കാര്‍ നല്കിയ വിഐപി പരിഗണനയാണോ എന്ന ആശങ്കയും കോടതി പങ്കുവെച്ചു.
ശിക്ഷ ഇളവ് നല്‍കിയത് ഡിജിപിയാണോ, ജയില്‍ സൂപ്രണ്ടാണോ അതോ ഗവര്‍ണറാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. അടുത്തയാഴ്ച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications