കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിയും മുമ്പേ സഞ്ജയ് ദത്തിനെ ജയിലില്‍ മോചിതനാക്കിയതെന്തിന്?; ഹൈക്കോടതി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ കാലാവധി കഴിയുന്നതിനും എട്ടുമാസം മുന്‍പേ ജയിലില്‍ നിന്നും പുറത്തുവിട്ടതെന്തിനാണെന്ന് ബോംബെ ഹൈക്കോടതി. ഒരു പൊതു താത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബോംബെ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആയുധം കൈയ്യില്‍ വെച്ചതിനാണ് സഞ്ജയ് ദത്തിനെ ആറുവര്‍ഷം സുപ്രീംകോടതി ശിക്ഷിച്ചത്. 2013ന് ജയില്‍ ശിക്ഷ സുപ്രീംകോടതി ശരിവെച്ചതോടെ ദത്ത് ജയിലിലായി. 2016 ഫിബ്രുവരിയില്‍ ദത്ത് ജയില്‍ മോചിതനാവുകയും ചെയ്തു. ശിക്ഷാ കാലാവധി തീരാന്‍ എട്ടുമാസം ശേഷിക്കവെ നല്ലനടപ്പ് അനുസരിച്ചാണ് ദത്തിനെ ജയിലില്‍ നിന്നും പുറത്തുവിട്ടത്.

sanjay-dutt

എന്നാല്‍, ദത്ത് പകുതി സമയവും പരോളിലായതിനാല്‍ ദത്തിന്റെ സ്വഭത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ എങ്ങിനെ അറിയും എന്നും കോടതി ചോദിക്കുന്നു. ആദ്യ തവണ 90 ദിവസവും പിന്നീട് 30 ദിവസവും ദത്തിന് പരോള്‍ അനുവദിച്ചിരുന്നു. 100 ദിവസത്തിലധികം ജയിലിന് പുറത്ത് ദത്തിന് കഴിയാനായത് സര്‍ക്കാര്‍ നല്‍കിയ വിഐപി പരിഗണനയാണോ എന്ന ആശങ്കയും കോടതി പങ്കുവെച്ചു.

ശിക്ഷ ഇളവ് നല്‍കിയത് ഡിജിപിയാണോ, ജയില്‍ സൂപ്രണ്ടാണോ അതോ ഗവര്‍ണറാണോ എന്ന് വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. അടുത്തയാഴ്ച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സത്യവാങ്മൂലവും സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

English summary
Why was Sanjay Dutt released early? Bombay HC asks Maharashtra govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X