കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി ഒമ്പതരയ്ക്കാണോ ടെന്നീസ് കളി?: മന്ത്രിയുടെ ചോദ്യം വിവാദമാകുന്നു

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ടെന്നിസ് ക്ലബ്ബില്‍ 30കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കര്‍ണാടക മന്ത്രിയുടെ വാക്കുകള്‍ വിവാദമാകുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി രാത്രി ഒമ്പതരയ്ക്ക് ടെന്നീസ് ക്ലബില്‍ എന്തെടുക്കുകയായിരുന്നു എന്ന മന്ത്രി പരമേശ്വരയുടെ ചോദ്യമാണ് വിവാദത്തിന് വഴിവെച്ചത്. ടെന്നീസ് പഠിക്കാന്‍ വേണ്ടിയാണ് അവര്‍ തുംകൂരില്‍ നിന്നും ഇവിടെ വന്നത് എന്നാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ രാത്രി ഒമ്പതരയ്ക്ക് അവര്‍ ടെന്നീസ് ക്ലബില്‍ എന്തുചെയ്യുകയായിരുന്നു - മന്ത്രി ചോദിച്ചു.

ബെംഗളൂരു കബണ്‍ പാര്‍ക്കിന് സമീപത്തുള്ള ടെന്നീസ് ക്ലബ്ബില്‍ വെച്ചാണ് 30 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ടെന്നീസ് ക്ലബില്‍ മെംബറാകാന്‍ എത്തിയതായിരുന്നു ഇവര്‍. ഇവരോട് പിറ്റേന്ന് വരാനാണ് ക്ലബ്ബ് അധികൃതര്‍ ആവശ്യപ്പെട്ടത്. രാത്രി ഒമ്പത് മണി വരെ കാത്തിരുന്ന ശേഷം താമസസ്ഥലമായ ഹോട്ടലിലേക്ക് പോകവേ ക്ലബ്ബിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നു.

rape-girl

സംഭവം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ യുവതി ആ സമയത്ത് എന്തിനാണ് ക്ലബ്ബില്‍ വന്നതെന്നതും ദുരൂഹമാണ്. എല്ലാ കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട് - സംസ്ഥാനത്തെ കോണ്‍ഗ്രസ് തലവന്‍ കൂടിയാ മന്ത്രി പരമേശ്വര പറഞ്ഞു. എന്നാല്‍ വാക്കുകള്‍ വിവാദമായതോടെ പരമേശ്വര പറഞ്ഞതെല്ലാം നിഷേധിച്ചു. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് എന്നാണ് മന്ത്രി പറയുന്നത്.

ഉത്തരവാദിത്ത രഹിതമായ പ്രസ്താവന നടത്തിയ മന്ത്രി പരമേശ്വര രാജിവെക്കണമെന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ മനേകാ ഗാന്ധി ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടല്ല കര്‍ണാടകയിലെ മന്ത്രിമാര്‍ ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. 22 കാരിയായ കോള്‍ സെന്റര്‍ ജീവനക്കാരി ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായ കെ ജെ ജോര്‍ജ് പറഞ്ഞത് രണ്ടുപേര്‍ ബലാത്സംഗം നടത്തിയാല്‍ അത് കൂട്ടബലാത്സംഗം ആകില്ല എന്നായിരുന്നു.

English summary
Why Was She Playing Tennis at Night?' Karnataka Minister on Gang-Rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X