കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വസ്തരും ശക്തരുമെല്ലാം പുറത്ത്; ഒഡിഷ മന്ത്രിസഭ നവീന്‍ പട്‌നായിക്ക് ഉടച്ചുവാര്‍ത്തത് എന്തിന്?

Google Oneindia Malayalam News

പാട്‌ന: കഴിഞ്ഞ ദിവസമാണ് ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഉടച്ചുവാര്‍ത്തത്. നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തരടക്കമുള്ളവരെ മാറ്റി ഞായറാഴ്ചയാണ് ബി ജെ ഡി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പല മന്ത്രിമാരുടേയും സ്ഥാനം തെറിച്ചതിന് പിന്നില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാദം ബി ജെ ഡി തള്ളിയിട്ടുണ്ട്.

പട്‌നായിക്ക് മന്ത്രിസഭയിലെ ഏറ്റവും വിശ്വസ്തരും ശക്തരുമായ മന്ത്രിമാരില്‍ ഒരാളായിരുന്ന പ്രതാപ് ജെന, ദിബ്യ ശങ്കര്‍ മിശ്ര, അരുണ്‍ സാഹു എന്നിവരടക്കമുള്ളവരുടെ മന്ത്രിസ്ഥാനമാണ് തെറിച്ചത്. ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി അധ്യക്ഷനുമായ നവീന്‍ പട്നായിക്ക് എന്തിനാണ് ഇവരെ പുതുതായി രൂപീകരിച്ച മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തിയത് എന്ന ചോദ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

naveen

മഹാംഗ ഇരട്ടക്കൊലക്കേസില്‍ മുന്‍ നിയമമന്ത്രി പ്രതാപ് ജെനയ്ക്ക് പങ്കുണ്ടെന്ന ആരോപണം ബിജു ജനതാദളിനെ (ബി ജെ ഡി) പ്രതിസന്ധിയിലാക്കിയിരുന്നു. എഫ് ഐ ആറില്‍ പേരുണ്ടായിട്ടും അന്വേഷണ പരിധിയില്‍ പൊലീസ് പേര് ഉള്‍പ്പെടുത്താത്തതില്‍ അന്ന് ഏറെ മുറവിളി ഉയര്‍ന്നിരുന്നു. മമത മെഹര്‍ വധക്കേസില്‍ അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ദിബ്യാശങ്കര്‍ മിശ്രയുടെ പങ്കാളിത്തവും ബി ജെ ഡിയെ പ്രതിരോധത്തിലാക്കിയിരുന്നു.

 'നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം, അതാലോചിക്കുമ്പോഴാ..'റോബിനെക്കുറിച്ച് ദില്‍ഷ 'നിങ്ങള്‍ക്ക് അറിയാത്തൊരു കാര്യം ആ മനുഷ്യനെക്കുറിച്ച് എനിക്കറിയാം, അതാലോചിക്കുമ്പോഴാ..'റോബിനെക്കുറിച്ച് ദില്‍ഷ

ഈ സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ആളിക്കത്തിച്ചിരുന്നു. സമാനമായി പരി വധക്കേസില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടതിന്റെ വിലയാണ് അരുണ്‍ സാഹു നല്‍കിയതെന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എ സി എഫ് സൗമ്യ രഞ്ജന്‍ മോഹപത്രയുടെ മരണക്കേസില്‍ ബിക്രം കേസരി അരൂഖയുടെ പേരും കുടുങ്ങിയിരുന്നു.

എന്നാല്‍ ഇത്തരം അനുമാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബി ജെ ഡി നേതാവ് സുബാഷ് സിംഗ് പറഞ്ഞു. ഒഡീഷ ജനതയുടെ സേവനത്തിനായി മുഖ്യമന്ത്രി കുറച്ചുകൂടി മികച്ച മന്ത്രിസഭ രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രിമാരായ സുദം മാര്‍ണ്ടി, പത്മനാഭ ബെഹ്റ, രഘുനന്ദന്‍ ദാസ്, പത്മിനി ഡയാന്‍, പ്രേമാനന്ദ നായക്, ജ്യോതിപ്രകാശ് പാണിഗ്രഹി, സുശാന്ത് സിംഗ് എന്നിവരെയും ക്യാബിനറ്റിന് പുറത്ത് നിര്‍ത്തിയിരിക്കുകയാണ്.

സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ മൂന്ന് വര്‍ഷം ഇവര്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചത് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം താന്‍ ആത്മാര്‍ത്ഥമായി നിറവേറ്റി എന്നും പക്ഷേ, അദ്ദേഹത്തിന്റെ തീരുമാനത്തെ താന്‍ മാനിക്കുന്നു, എന്നുമായിരുന്നു ജ്യോതിപ്രകാശ് പാണിഗ്രഹി പറഞ്ഞത്.

Recommended Video

cmsvideo
സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

English summary
Why was the Odisha's BJD cabinet reshuffled by Naveen Patnaik?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X