• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തിന് സമയവും വിഭവവും പാഴാക്കാണം; ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് വാദം വീണ്ടും ഉയര്‍ത്തി മോദി

ദില്ലി: ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നത് ചർച്ച ചെയ്യപ്പെടേണ്ട വിഷയം മാത്രമല്ല, മറിച്ച് അത് രാജ്യത്തിന്റെ ആവശ്യം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റ തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് രാജ്യം എത്തണമെന്നും ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭരണഘടനാ ദിനാഘോഷ വേളയിൽ അഖിലേന്ത്യാ പ്രിസൈഡിംഗ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക്‌സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്കായി വോട്ടർമാരുടെ പട്ടിക കൊണ്ടുവരണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേക ലിസ്റ്റുകള്‍ വിഭവങ്ങള്‍ അനാവശ്യമായി പാഴാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വാക്‌സിന്‍ വിതരണം ചെയ്യുക ബ്ലോക്ക് തലത്തില്‍; ബിടിഎഫ് രൂപീകരിക്കും, കേന്ദ്ര നിര്‍ദേശം

നിലവിൽ രാജ്യത്ത് എല്ലാ മാസവും ഏതെങ്കിലും സ്ഥലത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്ന രീതിയാണുള്ളത്. അതിൽ മാറ്റം അനിവാര്യമാണ്. നമ്മള്‍ എന്തിനാണ് ഇത്രയും സമയം പാഴായക്കുന്നത്. ജനങ്ങളേയും രാജ്യത്തിന്‍റെ നയങ്ങലേയും രാഷ്ട്രീയം ഏറ്റെടുക്കുമ്പോള്‍ അത്തരം സാഹചര്യങ്ങളില്‍ രാജ്യം പ്രതികൂലമായി പണം നല്‍കേണ്ടി വരണമെന്ന് ഒര്‍ക്കം. ഈ നൂറ്റാണ്ടിലെ എല്ലാം വെല്ലുവിളികളെയും നേരിടാനുള്ള വഴി നമ്മുടെ ഭരണഘടനയിലുണ്ട്. നമ്മുടെ ഭരണ ഘടന 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍, പുതിയ ദശകവുമായി സമന്വയിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നൂതനമായ നടപടികൾ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 2014 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ ലോക്സഭയിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രധാനമന്ത്രി മോദി ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ പ്രാപ്തരാക്കുന്നതിനായി ക്രിയാത്മക ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ചെലവുകൾ കുറയ്ക്കുന്നതിനോടൊപ്പം ഇത് സർക്കാരുകൾക്ക് ക്ഷേമപദ്ധതികൾ നടപ്പാക്കാന്‍ കൂടുതല്‍ സ്വാതന്ത്രവും സമയവും നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് വാക്‌സിൻ എപ്പോൾ വിതരണം ചെയ്യും ? ഇന്ത്യയുടെ വാക്‌സിൻ ഏത് ഘട്ടത്തില്‍ , ഏറ്റവും പുതിയ വിവരങ്ങൾ

മോദി പൂനെയിലേക്ക് : സിറം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനം കോവിഡ് വാക്സിൻ പരീക്ഷണം അവലോകനത്തിന്

ലാലുവിനെ കുരുക്കാൻ എൻഡിഎ : ബിജെപി എംഎൽഎയോട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടെന്ന്

cmsvideo
  ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

  English summary
  Why waste time and resources; One nation, one election Concept raised again by the Prime Minister
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X