നാളുകള്‍ക്കുശേഷം സച്ചിന് രാജ്യസഭയിലെത്തി; കാരണം ഇതാണ്
ദില്ലി: രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും അവിടെ എത്തുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ഒന്നും തന്റെ ഉത്തരവാദിത്വമല്ലെന്ന മട്ടിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍. സച്ചിന് മാത്രമല്ല, ബോളിവുഡ് താരം രേഖയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇരുവരെയും പലവട്ടം പലരും വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അവര്‍ രാജ്യസഭയിലെത്താറില്ല.
രാജ്യസഭയിലെ ഇപ്പോഴത്തെ സെഷന് അവസാനിക്കാനിരിക്കെ സച്ചിന് വ്യാഴാഴ്ച സഭയില്‍ മുഖം കാട്ടിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇതിന് കാരണമായി പറയുന്നത് കഴിഞ്ഞദിവസം നേരിടേണ്ടിവന്ന വിമര്‍ശനമാണ്. സമാജ്വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ സച്ചിനെയും രേഖയെയും കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇരുവരെയും പുറത്താക്കണമന്നായിരുന്നു എംപിയുടെ ആവശ്യം. ഇത്രയും നിരുത്തരവാദപരമായി സഭയോട് പെരുമാറുന്നവര്‍ ഇല്ലെന്നും നരേഷ് പറഞ്ഞു. നോമിനേറ്റ് ചെയ്യുന്നവര്‍ സഭയില്‍ എത്തുന്നത് ഉറപ്പാക്കണമെന്നും നേരേഷ് ആവശ്യപ്പെട്ടു. ഇതാദ്യമായല്ല, നരേഷ് ഇവര്‍ക്കെതിരെ രംഗത്തെത്തുന്നത് നേരത്തെയും ഇവരുടെ അസാന്നിധ്യം എംപി ചോദ്യം ചെയ്തിരുന്നു. രാജ്യസഭയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നവരാണ് സച്ചിനും രേഖയും. എംപിയാണെന്ന ഉത്തരവാദിത്വം ഇരുവരും നിറവേറ്റാറില്ല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications