കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ? ഇതാണ് ആ 5 കാരണങ്ങൾ

Google Oneindia Malayalam News

ലഖ്നൗ; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ ഗൊരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തവണ മത്സരിക്കുന്നത്. ഇതുവരെ ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിട്ടില്ലാത്ത യോഗി ആദിത്യനാഥ് അയോധ്യയിലോ മഥുരയിലോ മത്സരിക്കുമെന്ന തരത്തിലായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ ഇതെല്ലാം തള്ളി തട്ടകമായ ഗൊരഖ്പൂരിൽ നിന്നു തന്നെ യോഗിയെ മത്സരിപ്പിക്കാൻ നേതൃത്വം തിരുമാനിക്കുകയായിരുന്നു. 2017 മുതൽ അഞ്ച് തവണ ഗൊരഖ്പൂരിൽ നിന്നും യോഗി വിജയിച്ചിരുന്നു.

അതേസമയം ഗൊരഖ്പൂരിൽ യോഗിയുടെ സ്ഥാനാർത്ഥിത്വത്തെ പരിഹസിച്ച് കൊണ്ടുള്ളതായിരുന്നു സമാജ്വാദി പാർട്ടി തലവൻ അഖിലേഷിന്റെ പ്രതികരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നൽകിയ യാത്രയയപ്പ് ആണ് ഗോരഖ്പുർ അർബനിലെ സീറ്റ് എന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. എന്നാൽ അത്തരത്തിൽ യോഗിയെ ഔതുക്കാനുള്ളതായിരുന്നോ നേതൃത്വത്തിന്റെ തിരുമാനം? യോഗിയെ ഗൊരഖ്പൂരിൽ മത്സരിപ്പിക്കുന്നതിന് പിന്നിൽ മറ്റ് ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നാണ് നേതാക്കളുടെ പറയുന്നത്.

 മുഖം മിനുക്കൽ

മുഖം മിനുക്കൽ

കിഴക്കൻ യുപിയിലാണ് ഗോരഖ്പൂർ സ്ഥിതി ചെയ്യുന്നത്. യോഗി സർക്കാരിലെ മൂന്ന് കാബിനറ്റ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സൈനി എന്നിവരും ഏഴ് ബിജെപി എംഎൽഎമാരും കഴിഞ്ഞ ആഴ്ച പാർട്ടി വിട്ടിരുന്നു. ഇവർ പിന്നീട് സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു. ഈ മൂന്ന് മന്ത്രിമാരിൽ രണ്ട് പേർ കിഴക്കൻ യുപിയിൽ നിന്നുള്ളവരാണ്.2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുശിനഗറിന്റെ ജില്ലാ ആസ്ഥാനമായ പദ്രൗണയിൽ നിന്നാണ് മൗര്യ വിജയിച്ചത്. അതുപോലെ, സംസ്ഥാനത്തെ മൗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മധുബനിൽ നിന്നാണ് ചൗഹാൻ വിജയിച്ചത്. ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് വലിയ തിരിച്ചടിയാണ് മേഖലയിൽ ബി ജെ പിക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ തന്നെ ഗൊരഖ്പൂരിൽ മത്സരിപ്പിച്ചപ്പോൾ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ സാധിക്കുമെന്നാണ് നേതാക്കളുടെ നിഗമനം.

 കിഴക്കൻ യുപിയിൽ പിന്തുണ ശക്തിപ്പെടുത്തുക

കിഴക്കൻ യുപിയിൽ പിന്തുണ ശക്തിപ്പെടുത്തുക

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി മോദി മത്സരിച്ചപ്പോൾ, കിഴക്കൻ യുപിയിൽ മാത്രമല്ല അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ ബിഹാറിലും ബിജെപിയുടെ സ്വാധീനം ഉറപ്പിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. വാരാണസിയിൽ മോദിയും ഗോരഖ്പൂരിൽ യോഗിയും എത്തുന്നതോടെ കിഴക്കൻ യുപിയിൽ ഭൂരിപക്ഷം വോട്ടുകളും നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.ആകെയുള്ള 403 നിയമസഭാ സീറ്റുകളിൽ 160 എണ്ണവും കിഴക്കൻ ഉത്തർപ്രദേശിലാണ്. ഇത് സംസ്ഥാനത്തെ മൊത്തം സീറ്റുകളുടെ 40 ശതമാനത്തിനടുത്താണ്.ഇതിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി 115 സീറ്റുകൾ നേടിയപ്പോൾ എസ്പി 17 സീറ്റുകളിലും ബിഎസ്പി 14 സീറ്റുകളിലും കോൺഗ്രസ് 2 സീറ്റുകളിലും മറ്റ് പാർട്ടികളും സ്വതന്ത്രരും 12 സീറ്റുകളിലും വിജയിച്ചു. നിലവിലെ സാഹചര്യത്തിൽ യുപിയിൽ വലിയ തിരിച്ചടികളാണ് ബി ജെ പി നേരിടുന്നത്. കർഷക സമരം, സി എ പ്രതിഷേധങ്ങളും ഒ ബി സി നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗിയെ നിർത്തി മേഖലയിൽ സ്വാധീനം തിരിച്ച് പിടിച്ച് പരമാവധി സീറ്റ് ഉറപ്പിക്കാനുള്ള നീക്കം.

 പ്രചാരണ തന്ത്രം

പ്രചാരണ തന്ത്രം

തന്റെ ശക്തി കേന്ദ്രത്തിൽ മത്സരിക്കുന്നതോടെ യുപിയിലെ മറ്റ് പ്രദേശങ്ങളിൽ ശ്രദ്ധ ചെലുത്താൻ യോഗി ആദിത്യനാഥിന് കൂടുതൽ സമയം ലഭിക്കും.1998, 1999, 2004, 2009, 2014 വർഷങ്ങളിൽ ഗൊരഖ്പൂരിൽ നിന്ന് ലോക്സഭയിലേക്ക് വിജയിച്ച നേതാവാണ് യോഗി.കൂടാതെ പ്രശസ്തമായ ഗോരഖ്നാഥ് മഠത്തിന്റെ തലവനാണ് യോഗി.

 മധുരയും അയോധ്യയും

മധുരയും അയോധ്യയും

നിലനിൽ കേന്ദ്രനേതൃത്വവുമായി ഏറെ ബന്ധം പുലർത്തുന്ന ഊർജ്ജ മന്ത്രി ശ്രീകാന്ത് ശർമ്മയാണ് മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധി. നേതൃത്വത്തിലുള്ള സ്വാധീനം മാത്രമല്ല ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് ശർമ്മ. താക്കൂർ വിഭാഗക്കാരനായ യോഗിയുമായി ഇടഞ്ഞ് നിൽക്കുകയാണ് ബ്രാഹ്മണ സമുദായം. ഈ സാഹചര്യത്തിൽ യോഗിയെ മത്സരിപ്പിച്ചാൽ അത് സമുദായത്തെ ഏറെ ചൊടിപ്പിക്കാൻ കാരണമാകും. ബ്രാഹ്മണ-താക്കൂർ ഫോർമില തന്നെയാണ് അയോധ്യയിലും യോഗിയെ മ്ത്സരിപ്പിക്കാതിരിക്കാൻ കാരണം.

 യോഗി ആദിത്യനാഥിന്റെ പിന്തുണ

യോഗി ആദിത്യനാഥിന്റെ പിന്തുണ

യോഗി ആദിത്യനാഥ് ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് മഠത്തിന്റെ അധിപൻ എന്ന നിലയിലും മേഖലയിൽ സ്വാധീനമുള്ള വ്യക്തിയാണ്. അദ്ദേഹത്തെ മണ്ഡലം മാറ്റി മത്സരിപ്പിച്ചാൽ യോഗിയുടെ അനുയായികൾ ഇടയാൻ കാരണമാകുമെന്നും നേതൃത്വം ആശങ്കപ്പെട്ടിരുന്നു.

Recommended Video

cmsvideo
Why yogi Adithyanath in Gorakpur? These are the five reasons

English summary
Why Yogi Adityanath in Gorakhpur? These are the 5 reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X