Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി ജീവനക്കാരന്റെ ഭാര്യ സ്വര്‍ണവുമായി കടന്നു കളഞ്ഞു

ബെംഗലൂരു: ഐടി ജീവനക്കാരന്റെ ഭാര്യ സ്വര്‍ണവുമായി ബെംഗലൂരുവില്‍ നിന്നും കടന്നു കളഞ്ഞതായി പരാതി. അഞ്ചു മാസം മുന്‍പ് വിവാഹം കഴിഞ്ഞ മലയാളി യുവാവിന്റെ ഭാര്യയാണ് ഈ പണി കാണിച്ചത്. കണ്ണൂര്‍ മണിക്കടവ് സ്വദേശിയായ കുന്നുമ്മേല്‍ ജിസ്മി(പേര് ശരിക്കുള്ളതല്ല) എന്ന പെണ്‍കുട്ടിയാണ് ബെംഗലൂരുവിലെ താമസ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞതായി പരാതി ലഭിചിരിക്കുന്നത്.

വിവാഹം കഴിഞ്ഞു ബെംഗലൂരുവില്‍ എത്തിയ യുവതി ഭര്‍ത്താവ് ജോലിക്ക് പോയാല്‍ വീട്ടില്‍ നിന്നും പോവുന്നത് പതിവായിരുന്നു. ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഐഡിയ സെല്ലുലാറില്‍ ജോലി വാങ്ങി നല്‍കിയതിനുശേഷം പല ദിവസങ്ങളിലും വൈകി വരുന്നതിനെ ഭര്‍ത്താവ് ചോദ്യം ചെയ്തിരുന്നു. അതിനുശേഷമാണ് യുവതിയെ കാണാതായതെന്നു പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

wedding

പെണ്‍കുട്ടി മടങ്ങി വരാതായപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപെട്ട വിവരം അറിയുന്നത്. വീട്ടില്‍ അന്വേഷിച്ചപ്പോള്‍ മറുപടി നല്‍കാന്‍ പോലും തയ്യാറാവാതെയാണ് ഭാര്യയുടെ അമ്മ ഫോണ്‍ കട്ട് ചെയ്യ്തത് എന്നും യുവാവ് പറയുന്നു. വിവാഹത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടിക്ക് മറ്റൊരു യുവാവും ആയി ബന്ധം ഉള്ളതായി പറഞ്ഞു കൊണ്ട് പല അജ്ഞാത ഫോണ്‍ കോളുകളും വന്നിരുന്നതായി യുവാവിന്റെ വീട്ടുകാര്‍ പറയുന്നു.

എന്നാല്‍ അതിനെ കുറിച്ച് തിരക്കിയപ്പോള്‍ അത് വ്യാജ ഫോണ്‍ എന്നാണ് ജിസ്മിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. നേരത്തെ ഉണ്ടായിരുന്ന കാമുകനോടൊപ്പം യുവതി കടന്നു കളഞ്ഞതായി സംശയിക്കുന്നു എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പോലീസിനു പരാതി നല്‍കിയതിനു പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പല രീതിയിലുള്ള ഭീഷണികളും നടത്തുന്നുണ്ടെന്നും യുവാവ് പറയുന്നു. പരാതി ലഭിച്ച ബെംഗലൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+