കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് സിവില്‍ സര്‍വ്വീസ് ; ഭാര്യയ്ക്ക് വിവാഹമോചനം

Google Oneindia Malayalam News

അഹമ്മദാബാദ് : സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ പാസ്സായ ശേഷം ഭാര്യയെ വിദ്യാഭ്യാസം കുറവാണെന്നാരോപിച്ച് ഭര്‍ത്താവ് ഉപേക്ഷിച്ചതായി പരാതി. അഹമ്മദാബാദിലെ ശ്വേത എന്ന വീട്ടമ്മയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ വനിതാസെല്ലില്‍ പരാതി നല്‍കിയത്.

2009 നവംബറിലായിരുന്നു ശ്വേതയുടെയും കുനാലിന്റെയും വിവാഹം. വിദ്യാഭ്യാസം കുറവാണെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ വിവാഹശേഷം തന്നെ നിരന്തരം പരിഹസിച്ചിരുന്നതായി യുവതി പറയുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുകയും എംഎ വരെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. വിദ്യാഭ്യാസം നേടി തിരിച്ചെത്തിയപ്പോഴും ഭര്‍തൃവീട്ടുകാര്‍ തന്നെ അംഗീകരിക്കാന്‍ തയ്യാറായില്ലെന്ന് യുവതി വനിതാ സെല്ലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

divorse

അതേസമയം കുനാലിനെ മനപ്പൂര്‍വ്വം അപമാനിക്കാനുളള ശ്രമത്തിന്റെ ഭാഗമാണിതെന്നും സിവില്‍ സര്‍വ്വീസ് നേടുന്നതിന് മുമ്പെ ദമ്പതികള്‍ വിവാഹമോചനം നേടിയതാണെന്നുമാണ് ഭര്‍തൃവീട്ടുകാര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.

English summary
Wife alleged that UPSC trainee left her as she was ‘less educated. She alleged in her complaint that she was driven out of her in-laws' house for being "less educated.But her husband's parents said it was completely wrong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X