കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരായത് കൊണ്ട് വെള്ളമില്ല; ഭാര്യയ്ക്ക് വേണ്ടി 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ചു

  • By ഭദ്ര
Google Oneindia Malayalam News

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ ജനങ്ങളുടെ വരള്‍ച്ചാ ദുരിതങ്ങള്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു കുടം വെള്ളത്തിനായി കിലോമീറ്ററുകളോളം നടന്ന് അയ്യല്‍ ഗ്രാമങ്ങളിലും കിണറുള്ള വീടുകളിലും കയറി ഇറങ്ങി വെള്ളത്തിന് വേണ്ടി യാചിക്കുകയാണിവര്‍. അവിടെയും ജാതിമത വിവേചനങ്ങള്‍ക്ക് ഇരകളാകുന്നവര്‍ ഏറെയാണ്. ദളിതനാണെന്ന പേര് പറഞ്ഞ് കുടിവെള്ളം നിഷേധിച്ച തജ്‌നെ സ്വന്തമായി കിണര്‍ പണിതു.

വെള്ളം എടുക്കാന്‍ അന്യമതക്കാരന്റെ വീട്ടില്‍ പോയപ്പോള്‍ ഭാര്യയെ അഭമാനിച്ച് വിട്ടത് തജ്‌നെയ്ക്ക് താങ്ങാന്‍ കഴിഞ്ഞില്ല. പിന്നീട് 40 ദിവസം കഠിന പ്രയത്‌നമായിരുന്നു. ഒടുവില്‍ ദളിതന്റെ കിണറിലും വെള്ളമെത്തി. ഇനി മതത്തിന്റെ പേര് പറഞ്ഞ് വെള്ളം നിഷേധിക്കപ്പെടുന്നവര്‍ക്ക് തജ്‌നെയുടെ വീട്ടില്‍ എത്താം.

 മഹാരാഷ്ട്രയിലെ ജനങ്ങള്‍

മഹാരാഷ്ട്രയിലെ ജനങ്ങള്‍


കുടിവെള്ളത്തിനായി കേഴുന്ന ഗ്രാമത്തിലെ ജനങ്ങളുടെ അവസ്ഥ അറിയണമെങ്കില്‍ ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ എത്തണം. ശുദ്ധമായ വെള്ളമില്ലാതെ വിശപ്പടക്കാന്‍ മലിനജലം കുടിച്ച് മരിക്കുന്നവരെ ഇവിടെ എത്തിയാല്‍ കാണാം. ഇതില്‍ ജാതിമത വിവേചനങ്ങള്‍ കൂടിയായപ്പോള്‍ ദളിതര്‍ വെള്ളമില്ലാതെ മരിക്കുന്ന അവസ്ഥയായി.

അധ്വാനത്തിന്റെ വില

അധ്വാനത്തിന്റെ വില

അന്യമത വിഭാഗത്തില്‍പ്പെട്ടയാളുടെ വീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ ഭാര്യയെ ദളിരാണെന്ന് പറഞ്ഞ് അഭമാനിച്ചതാണ് സ്വന്തം സ്ഥലത്ത് 40 ദിവസം കൊണ്ട് കിണര്‍ പണിയാന്‍ തജ്‌നെ എന്ന യുവാവിനെ പ്രേരിപ്പിച്ചത്.
 ആറ് മണിക്കൂര്‍

ആറ് മണിക്കൂര്‍


ദിവസത്തില്‍ ആറ് മമിക്കൂറാണ് കിണര്‍ കുഴിക്കുന്നതിന് മാറ്റിവെച്ചത്. ആരുടെയും സഹായമില്ലതെ തുടങ്ങിയ ജോലിയ്ക്ക് പിന്നീട് വീട്ടിലുള്ള മുഴുവന്‍ ആളുകളും സഹായിക്കുകയായിരുന്നു.

 വെളളം ലഭിച്ചു

വെളളം ലഭിച്ചു


15 ആഴത്തില്‍ വെള്ളം കണ്ടതിന് ശേഷമാണ് വീട്ടുക്കാര്‍ക്കും നാട്ടുക്കാര്‍ക്കും വിശ്വാസമായത്.വലിയൊരു പാറയ്ക്ക് അടിയിലായിരുന്നു വെള്ളത്തിന്റെ ഉറവിടം. ഇത് തകര്‍ത്ത് വെള്ളം കിട്ടിയതോടെ ജാതി വ്യത്യാസമില്ലാതെ എല്ലാവരും ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്.

 ഹീറോ

ഹീറോ


കിലോമീറ്ററുകള്‍ മാത്രം നടന്നാലാണ് ഈ പ്രദേശത്തുള്ളവര്‍ക്ക് വെള്ളം കിട്ടിയിരുന്നത്. തങ്ങളുടെ വീടിന്റെ അടുത്ത് തന്നെ കുടിവെള്ളം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നാട്ടുക്കാര്‍. ഇപ്പോള്‍ നാട്ടിലും വീട്ടിലും ഹീറോയാണ് തജ്‌നെ എന്ന യുവാവ്. ഭാര്യയ്ക്ക് വേണ്ടി കിണര്‍ കുഴിച്ച അദ്ദേഹത്തിന്റെ മനസ്സിനെ പ്രശംസ്‌ക്കാത്തവര്‍ ഇല്ല.

English summary
Tajne dug a well all by himself, a job that is normally done by 4-5 people.efused permission to draw water from a well by the owner and insult of his wife made him so determined to be self reliant .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X