മധുവിധുവിനിടേ ഭാര്യ അപകടത്തിൽ മരിച്ചു, വേർപാട് സഹിക്കാനാവാതെ ഭർത്താവ് ആത്മഹത്യ ചെയ്തു !!!
നവദമ്പതികളായ അലോക്, ലളിത എന്നിവരാണ് മരിച്ചത്.
ഗുഡ്ഗാവ്: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യ വാഹനാപടകത്തില്‍ മരിച്ചതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. നവദമ്പതികളായ അലോക്, ലളിത എന്നിവരാണ് മരിച്ചത്.

ഒരു മാസം മുമ്പാണ് അലോകിന്റെയുേ ലളിതയുടേയും വിവാഹം കഴിഞ്ഞത്. കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു ലളിത. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അലോക്. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അലോകിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ലളിത ആശുപത്രിയില്‍ വെച്ച് മരിച്ചു. അലോകിന് കാലിനാണ് പരിക്ക് ഉണ്ടായിരുന്നത്.

ലളിതയുടെ മരണ ശേഷം അലോക് വലിയ ഷോക്കില്‍ ആയിരുന്നു. ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു പുറത്ത് ഭക്ഷണം വാങ്ങാന്‍ പോയപ്പോഴാണ് ഇയാള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications