ഭാര്യ മൂന്നാമതും ഒളിച്ചോടി; ഒന്നും രണ്ടും ഭര്ത്താക്കന്മാര് പരാതിയുമായി സ്റ്റേഷനില്‍, ഒടുവിൽ സംഭവിച്ചത്
നാഗ്പൂര്‍ : ഒളിച്ചോടിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി ഭര്ത്താക്കന്മാര് . യുവതിയുടെ രണ്ട് ഭര്ത്താക്കന്മാരാണ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത് . മൂന്നാമത്തെ പങ്കാളിക്കൊപ്പം ഭാര്യ ഒളിച്ചോടിയതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചത് .

സ്വന്തം നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് യുവതി രണ്ടാമത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത്. എന്നാല്‍ വീട് വിട്ടിറങ്ങിയ ഇവര്‍ സ്വന്തം വീട്ടിലേക്ക് എത്തിയില്ല. അന്ന് മുതല്‍ ഇവര്‍ എവിടെയാണെന്ന് രണ്ട് ഭര്ത്താക്കന്മാര്ക്കും അറിയില്ല. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാളുമായി ഇവര്‍ പോയതെന്ന് മാത്രമാണ് അറിയുന്നത്.

എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറയുന്നു. ആദ്യ ഭര്‍ത്താവുമായി വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. പിന്നീട് വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ക്ഷേത്രത്തില്‍ വച്ചാണ് രണ്ടാമത്തെ ഭര്‍ത്താവുമായുള്ള വിവാഹം നടന്നത്. അറിയാത്ത നമ്പറില്‍ നിന്നും വന്ന മിസ്കോളിലൂടെയാണ് രണ്ടാമത്തെ ഭര്‍ത്താവും യുവതിയുമായി അടുക്കുന്നത്. തുടര്‍ന്ന് കുട്ടികളെയും ആദ്യ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

ഇവരുടെ ആദ്യ ഭര്‍ത്താവ് കല്‍പ്പണിക്കാരനായിരുന്നു. രണ്ടാമത്തെയാള്‍ ഒപ്റ്റിക് ഫൈബര്‍ വിരിക്കുന്ന ജോലിയാണ്. ഭാര്യയ്ക്ക് മൂന്നാമതും ഒരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ രണ്ടാമത്തെ ഭര്‍ത്താവ് ഇവരുടെ ആദ്യ ഭര്‍ത്താവുമായി ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂന്നാമത്തെയാളെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഇവര്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്.

രണ്ടാമത്തെ ഭര്‍ത്താവ് ആദ്യ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഒരുപാട് ബുദ്ധിമുട്ടി. മദ്യത്തിന് അടിമയായ നിലയിലാണ് ആദ്യത്തെ ഭര്‍ത്താവ്. അയാളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി തനിക്കൊപ്പം സ്റ്റേഷനിലേക്ക് കൂട്ടി. തന്റെ ഭാര്യയെ തിരിച്ചുകിട്ടാന്‍ അങ്ങേയറ്റം കെഞ്ചിയാണ് രണ്ടാമത്തെ ഭര്‍ത്താവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ ആദ്യ ഭര്‍ത്താവ് ഇതിനൊന്നും തയ്യാറല്ല. ഇവരുടെ പരാതിയില്‍ സൊന?ഗോന് പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications