Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍വ ചൗത്തില്ല; ഭാര്യയെ വിഷം കുടിപ്പിച്ചു

karva chouth
ദില്ലി: ഭര്‍ത്താവിന് വേണ്ടി പട്ടിണി കിടക്കില്ല, ഭക്ഷണം കഴിക്കാതിരുന്ന് ഭര്‍ത്താവിനോടുള്ള സ്‌നേഹം തെളിയിക്കേണ്ട കാര്യമില്ല എന്നൊക്കെ നടി കരീന കപൂറിന് പറയാം. അങ്ങനെയാണോ സാധാരണക്കാരായ സ്ത്രീകള്‍. ദില്ലിയില്‍ കര്‍വ ചൗത്തിന്റെ ഭാഗമായി വ്രതമെടുക്കാന്‍ വിസമ്മതിച്ച ഭാര്യയ്ക്ക് 40 കാരന്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു.

കര്‍വ ചൗത്തിന് പട്ടിണിയിരിക്കില്ലെന്ന് പ്രഖ്യാപിച്ച കരീന മധുരം വിതരണം ചെയ്യുന്ന അതേ ദിവസമാണ് ഈ സംഭവവും. ഉത്തരേന്ത്യന്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എടുക്കുന്ന വ്രതമാണ് കര്‍വ ചൗത്ത്. പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയ ശേഷം ചന്ദ്രനെയും ഭര്‍ത്താവിനെയും പൂജിക്കലാണ് കര്‍വ ചൗത്തിന്റെ പ്രധാന ചടങ്ങ്.

തന്റെ ആയുരാരോഗ്യ സൗഖ്യങ്ങള്‍ക്ക് വേണ്ടി വ്രതമെടുക്കാന്‍ വിസമ്മതിച്ചതിനാണ് വിനോദ് കുമാര്‍ എന്ന ദില്ലി സ്വദേശി ഭാര്യയ്ക്ക് വിഷം കൊടുത്തത്. ദില്ലി കല്യാപുരിയിലാണ് ഇവര്‍ താമസിക്കുന്നത്. മഹേഷിന് ജോലിയില്ല. ഭാര്യ മഹേഷ് കുമാരി കട നടത്തിയാണ് ഇവര്‍ ജീവിക്കുന്നത്. തനിക്ക് ജോലി കിട്ടാനും തന്റെ ആരോഗ്യത്തിനും വേണ്ടി ഭാര്യ പട്ടിണി കിടന്ന് പ്രാര്‍ത്ഥിക്കാത്തതാണ് ഇയാളെ ചൊടിപ്പിച്ചത്.

ഇവര്‍ തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ട് എന്ന് 18 കാരിയായ മകള്‍ പോലീസിനോട് പറഞ്ഞു. വിനോദ് കുമാറിനെതിരെ പോലീസ് കേസെടുത്തു. മഹേഷ് കുമാരിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രിയില്‍ പരിശോധിച്ച ശേഷം ഡോക്ടര്‍ ആദര്‍ശ് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+