India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിക്ക് പോകാനായി ഭാര്യ നിർബന്ധിക്കുന്നു; മധ്യപ്രദേശിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

 • By Akhil Prakash
Google Oneindia Malayalam News

ഭോപ്പാൽ: ജോലിക്ക് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കത്രിക ഉപയോ ഗിച്ചാണ് വിഭോർ സാഹു എന്ന മുപ്പതുകാരൻ ഭാര്യയായ റിതുവിനെ(23) കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹം ചോരയിൽ കുളിച്ച നിലയിൽ കണ്ടെടുത്തതായി റാഞ്ചി പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള സഹദേവ്‌റാം സാഹു പറഞ്ഞു. തൂങ്ങി മരിച്ച നിലയിലായിരുന്നു വിഭോർ സാഹു മൃതദേഹം കണ്ടെടുത്തത്.

സംഭവം നടക്കുന്ന സമയത്ത് ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിഭോർ സാഹുവിന്റെ അമ്മയും സഹോദരനും ഒരു ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവീട്ടിൽ എത്തിയപ്പോൾ ആണ് ഈ വിവരം പുറത്ത് അറിയുന്നത്. തുടർന്ന് ഇവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഡ്രൈവറായിരുന്ന വിഭോർ സാഹു കഴിഞ്ഞ 15 ദിവസമായി ജോലിക്ക് പോയിരുന്നില്ല എന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. തുടർന്ന് ഇയാളെ ജോലിക്ക് പോകാനായി ഭാര്യ നിരന്തരം നിർബന്ധിച്ചിരുന്നതായും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതേ ചൊല്ലി ഉണ്ടായ തർക്കമാണ് പിന്നീട് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത്.

റിതുവിന് നിരവധി തവണ കത്രിക കൊണ്ട് കുത്ത് ഏറ്റിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് റാഞ്ചി പൊലീസ് സ്റ്റേഷന്‍ ഇന്‍- ചാര്‍ജ്ജ് സഹ്ദേവ്റാം അറിയിച്ചു. രണ്ട് ദിവസം മുമ്പ് സർക്കാർ ജോലി കിട്ടിയ ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റിയ വാർത്ത മാധ്യമങ്ങളിൽ വന്നിരുന്നു. കൽക്കത്തയിലായിരുന്നു ഈ സംഭവം റിപ്പോർട്ട് ചെയ്തത്. മൂന്ന് വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് രേണു ഖാത്തൂൺ എന്ന യുവതിക്ക് സർക്കാർ ആശുപത്രിയിൽ നഴ്സ് ആയി ജോലി ലഭിച്ചത്. അടുത്ത ആഴ്ച ജോലിക്ക് ചേരാൻ ഇരിക്കവെയാണ് ഈ അക്രമ സംഭവം റിപ്പോർട്ട് ചെയ്തത്.

ഹരിയാനയിലെ പരാജയം; കടുത്ത നടപടിയിലേക്ക് കോൺഗ്രസ്..കുൽദീപിനെ പുറത്താക്കും?ഹരിയാനയിലെ പരാജയം; കടുത്ത നടപടിയിലേക്ക് കോൺഗ്രസ്..കുൽദീപിനെ പുറത്താക്കും?

രേണു ജോലിക്ക് പോകുന്നതിനോട് ഭർത്താവ് മുഹമ്മദ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇതിനെ ചൊല്ലി പല പ്രാവിശ്യം ഇവർക്കിടയിൽ തർക്കം ഉണ്ടായിട്ടുണ്ട്. ജോലി കിട്ടിയ കാര്യം രേണു ഭർത്താവിനോട് പറഞ്ഞതിന് ശേഷം ആദ്യം ഇയാൾ തലയണ ഉപയോഗിച്ചായിരുന്നു രേണുവിനെ മർദ്ദിച്ചത്. പിന്നാലെ കത്തി ഉപയോ ഗിച്ച് കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. പിതാവ് നൽകിയ പരാതിയുടെയും രേണുവിന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ മുഹമ്മദിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഹോട്ട് ലുക്കിലാണല്ലോ മമ്ത; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍

cmsvideo
  Pinarayi Vijayan | എന്ത് പിപ്പിടി കാട്ടിയാലും ഏശില്ല, അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി
  English summary
  Wife forces him to go to work; In Madhya Pradesh, a man killed his wife and committed suicide
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X