ഭാര്യ വെടിയേറ്റു മരിച്ചു; ബിഎസ്എഫ് സൈനികന്‍ കസ്റ്റഡിയില്‍
ശ്രീനഗര്‍: ബിഎസ്എഫ് ജവാന്റെ ഭാര്യ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് ജവാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. നാസിറ ബീഗ(28)ത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു കുട്ടികളുടെ മാതാവാണ് ഇവര്‍. ഇവരുടെ അച്ഛന്റെ മൊഴിയെ തുടര്‍ന്ന് ഗുലാം ഹസ്സന്‍ ചൗഹാന്‍(40) എന്ന ജവാനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കങ്കണിലെ സത്രിന ഗ്രാമവാസിയാണ് ജവാന്റെ കുടുംബം. തിങ്കളാഴ്ച രാവിലെ ഇയാളുടെ വീട്ടിലെ മുറിയിലാണ് ഭാര്യയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് പരിശോധനയില്‍ 12 ബോര്‍ തോക്ക് ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന കണ്ടെത്തി. വീട്ടിനുള്ളില്‍ നിന്നും ഇതേ ഇനത്തില്‍പ്പെട്ട തോക്ക് കണ്ടെത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ബിഎസ്എഫ് 193 ബറ്റാലിയനില്‍ ജോലി ചെയ്തുവരികയായിരുന്നു ഗുലാം ഹസ്സന്‍. അവധിയെടുത്ത് രണ്ടാഴ്ചമുന്‍പാണ് വീട്ടിലെത്തിയത്. യുവതിയുടെ ബോഡി പോസ്റ്റുമോര്‍ട്ടം ചെയ്ത റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ മറ്റു നടപടികളിലേക്ക് കടക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ഭാര്യയുമായി ഇയാള്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ നല്‍കിയ മൊഴി. അതേസമയം, സൈനികന് തോക്ക് ലഭിച്ചത് എങ്ങിനെയാണെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സ്ത്രീ ആത്മഹത്യ ചെയ്തതാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ മാത്രമേ സ്ഥിരീകരണം ലഭിക്കേണ്ടതുള്ളൂവെന്ന് പോലീസ് സൂചിപ്പിക്കുന്നു.












Click it and Unblock the Notifications