വീട്ടുജോലിക്കാരിയുമായി അടുപ്പമുണ്ടെന്ന് സംശയം; ഭർത്താവിന്റെ കാലൊടിക്കാൻ 5 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകി ഭാര്യ
ബെംഗളൂരു: വീട്ടിലെ ജോലിക്കാരിയുമായി ഭർത്താവിന് ബന്ധമുണ്ടെന്ന സംശയിച്ച ഭാര്യ ഭർത്താവിന്റെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്തു. അഞ്ച് ലക്ഷം രൂപ നൽകിയാണ് ഭാര്യ ക്വട്ടേഷൻ നൽകിയത്. കൽബുറഗിയിലെ ഗാസിപുരിലാണ് സംഭവം. ക്വട്ടേഷൻ ഏറ്റെടുത്ത 3 അംഗ സംഘവും ക്വട്ടേഷൻ നൽകിയ ഭാര്യയും പോലീസ് പിടിയിലായി.
ഗാസിപൂർ അട്ടാർ കോംപൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിന് ഇരയായത്. മർദ്ദനത്തിൽ അദ്ദേഹത്തിന്റെ രണ്ട് കാലിനും ഒരു കൈയ്ക്കും പരിക്കേറ്റു. വെങ്കടേഷ് ഇപ്പോൾ ചികിത്സയിലാണ്. ഭാര്യ ഉമാ ദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെയാണ് ബ്രഹ്മപുര പോലീസ് അറസ്റ്റ് ചെയ്തത്.

വെങ്കടേശിന്റെ മകൻ നൽകിയ പരാതിയിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉമാ ദേവിയുടെ നിർദ്ദേശ പ്രകാരം ആരിഫും മനോഹറും സുനിലും ചേർന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപയാണ് ഇവർക്ക് പ്രതിഫലമായി നൽകിയത്.












Click it and Unblock the Notifications