Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ് ബെഡ്‌റൂമില്‍ വെന്തുമരിച്ചിട്ടും ടിവി കണ്ടിരുന്ന ഭാര്യയറിഞ്ഞില്ല

കൊല്‍ക്കത്ത: തൊടടുത്ത മുറിയില്‍ ഭര്‍ത്താവ് വെന്തുമരിച്ചത് ടിവി കണ്ടിരുന്ന ഭാര്യ അറിഞ്ഞില്ല. കൊല്‍ക്കത്തയിലെ മണിക്തല ഗവണ്‍മെന്റ് കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സുതാപ്ത ഭരത്(56) എന്ന സ്ത്രീയാണ് തന്റെ ഭര്‍ത്താവ് രജ്ഞിത് കുമാന്‍(63) മണ്ണെണയൊഴിച്ച് തീ കൊള്ളുത്തി മരിച്ചിട്ടും അറിയാതിരുന്നത്.

വീട്ടില്‍ നിന്നും പുകയും മാംസം കരിയുന്ന മണവും വന്നപ്പോഴാണ് നാട്ടുക്കാര്‍ ശ്രദ്ധിക്കുന്നത്. വീട്ടില്‍ നിന്നും ആരെയും പുറത്ത് കാണാത്തതിനാല്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തുമ്പോഴാണ് യുവതി ടിവിയുടെ മുന്നില്‍ നിന്നും എഴുന്നേല്‍ക്കുന്നത്.

 fire-kolkata

പോലിസിന്റെ ചോദ്യം ചെയ്യല്ലില്‍ തനിക്ക് ഒന്നും അറിയില്ലെന്നും ടിവി കാണുന്ന നേരത്ത് സംഭവിച്ചതിനാല്‍ അറിഞ്ഞില്ലെന്നാണ് ആദ്യം പറഞ്ഞത്. തുടര്‍ന്നും ചോദിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും പിന്നീട് സ്വയം മണ്ണെണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നും യുവതി പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ഇതു വരെ പുറത്ത് വന്നിട്ടില്ല.

യുവതിയും ഭര്‍ത്താവും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയ്യല്‍വാസികള്‍ പറയുന്നു. ഇവരുടെ മകള്‍ മുംബൈയില്‍ ജോലി ചെയ്യുകയാണ്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന് ശേഷം മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+