Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന്റെ ശമ്പളമറിയാന്‍ ഭാര്യക്ക് അവകാശമുണ്ട്

ദില്ലി: ഭര്‍ത്താവിന്റെ ശമ്പളം എത്രയെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരുടെ ശമ്പള വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടോ എന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എം ശ്രീധര്‍ അച്യുത് ഈ മറുപടി നല്‍കിയത്.

പൊതുമേഖലയില്‍ ജോലി ചെയ്യുന്നയാളുടെ ശമ്പള വിവരങ്ങള്‍ അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഫര്‍മേഷന്റെ പരിധിയില്‍ വരുന്നതല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവിവരം എന്നും കമ്മീഷണര്‍ വ്യക്തമാക്കി. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4(1) പ്രകാരം ഈ വിവരം സ്വമേധയാ വെളിപ്പെടുത്തേണ്ടതാണ് എന്നും കമ്മീഷണര്‍ പറഞ്ഞു.

Wife has right to know husband's salary

ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. അതുകൊണ്ട തന്നെ ഇക്കാര്യം പുറത്തുപറയുന്നതില്‍ അപാകതയില്ല. വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ഇത് ചോദിച്ചാല്‍ പുറത്തുവിട്ടേ മതിയാകൂ. പോതുസ്ഥാപനങ്ങളുടേത് പോലെ തന്നെയാണ് പൊതുസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിവരവും.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഫര്‍മേഷന്റെ പേരില്‍ ഈ വിവരങ്ങള്‍ പുറത്തുവിടാതിരിക്കാനാവില്ല. ഭര്‍ത്താവിന്റെ സാലറി സ്ലിപ് വേണമെന്നാവശ്യപ്പെട്ട് ദില്ലി സ്വദേശിനിയായ ജ്യോതി ശെരാവതാണ് അപേക്ഷ സമര്‍പ്പിച്ചത്. ഭാര്യയ്ക്ക് ശമ്പളവിവരങ്ങള്‍ നല്‍കരുത് എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്ത് നല്‍കിയതോടെയാണ് സംഭവം വിവരാവകാശ കമ്മീഷന് മുന്നിലെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+