Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനു അവിഹിതബന്ധം!! തനിക്കു സെക്സും നിഷേധിച്ചു...സഹികെട്ട ഭാര്യ ചെയ്തത്!!!

ദില്ലിയില്‍ മാര്‍ച്ചിലും സമാനമായ സംഭവം നടന്നിരുന്നു

ദില്ലി: ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങള്‍ ഭാര്യമാര്‍ പിടികൂടുന്നത് പുതിയ സംഭവമല്ല. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും വിവാഹമോചനത്തിലേക്കാണ് കാര്യങ്ങള്‍ പോവാറുള്ളത്. എന്നാല്‍ ദില്ലിയിലെ ഗാസിയാബാദില്‍ ഭാര്യ ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും.

ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയാണ് 30കാരിയായ ഭാര്യ രോഷം തീര്‍ത്തത്. അടുക്കളയിലെ കത്തിയെടുത്ത് ഭാര്യ കാര്യം സാധിക്കുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

പോലീസ് പറയുന്നത്

ദമ്പതികള്‍ ബുലന്തേശ്വര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്. കുറച്ചു കാലമായി ഭാര്യയും ഭര്‍ത്താവും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ടാക്‌സി ഡ്രൈവറാണ്.

ശസ്ത്രക്രിയ നടത്തി

ജയ്പി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭര്‍ത്താവിനെ ശസ്തക്രിയക്കു വിധേയനാക്കി. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ മുറിച്ചുമാറ്റപ്പെട്ട ഇയാളുടെ ലിംഗം തുന്നിച്ചേര്‍ത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭാര്യ പറയുന്നത്

ഭര്‍ത്താവ് തന്നെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി ഭാര്യ പറഞ്ഞു. തങ്ങള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും യുവതി മൊഴി നല്‍കി. വിവാഹം കഴിഞ്ഞ് 10 വര്‍ഷമായിട്ടും ഭര്‍ത്താവ് തനിക്ക് ലൈംഗിക ബന്ധം നിഷേധിച്ചതായി ഭാര്യ പോലീസിനോടു പറഞ്ഞു.

 സംഭവം ഇങ്ങനെ

വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഭാര്യയുമായി പല കാര്യങ്ങളും പറഞ്ഞ് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് അടുക്കളയിലുള്ള കത്തിയെടുത്ത് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

രണ്ടാമത്തെ സംഭവം

ദില്ലിയില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണിത്. മാര്‍ച്ച് അഞ്ചിന്
ഭിന്നലിംഗക്കാര്‍ ചേര്‍ന്നു 20 കാരനായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയിരുന്നു. യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആരേയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+