Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിന് അസഹ്യമായ മദ്യപാന ശീലം; പിന്നൊന്നും നോക്കീല വിഷം കൊടുത്തു, സഹായത്തിന് മന്ത്രവാദിയും!

ദില്ലി: മദ്യപാനം പലപ്പോഴും കുടുംബ ബന്ധങ്ങളെ ശിഥിലീകരിക്കാറുണ്ട്. പലപ്പോൾ വിവാഹ മോചനത്തിലും മദ്യപാനം കൊണ്ടെത്തിക്കാറുണ്ട്. എന്നാൽ മദ്യപാനം കഠിനമായപ്പോൾ സ്വന്തം ഭർത്താവിനെ തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് യുവതി. ദില്ലിയിലെ മന്ദിർ മെർഗ് ഏരിയയിലെ 44 വയസ്സുള്ള യുവതിയാണ് ഈ കടുംകൈ ചെയ്തത്.

55 വയസ്സുള്ള ഡിഎസ് മൂർത്തിയെയാണ് കൊലപ്പെടുത്തിയത്. ഭാര്യ രമ വിഷം കൊടുത്താണ് ഭർത്താവായ ഡിഎസ് മൂർത്തിയെ കൊലപ്പെടുത്തിയത്. രമയെയും കൊലപ്പെടുത്താൻ കൂട്ടുനിന്ന മന്ത്രവാദി ഭഗത്ജി എന്നറിയപ്പെടുന്ന ശ്യാമിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ അമിതമായ മദ്യപാനം കാരണമാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് രമ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. മദ്യപാനം കാരണം കുടുംബത്തിൽ കടം കയറി. 12 ലക്ഷത്തിന്റെ ബാധ്യത ഇപ്പോൾ കുടുംബത്തിനുണ്ടെന്നും രമ പറഞ്ഞു.

സഹോദരന്റെ പരാതി

സഹോദരന്റെ പരാതി

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് കാണിച്ച് മൂര്‍ത്തിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു മൂര്‍ത്തി. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഒന്നും സംഭവിക്കാത്തതുപോലെ മുറിപൂട്ടി പുറത്തിറങ്ങി യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ സംഭവം കഴിഞ്ഞ ദിവസം ദില്ലിയിൽ സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബിന്ദാപ്പൂരിലും

കഴിഞ്ഞ ദിവസം ബിന്ദാപ്പൂരിലും

ദില്ലിയിലെ ബിന്ദാപൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. കഴിഞ്ഞദിവസം വൈകിട്ട് ഭാര്യയുമായുണ്ടായ വഴക്കിനൊടുവില്‍ കൊലപാതകം നടത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ജനറേറ്റര്‍ മെക്കാനിക്കായ ഉമേഷ്(40) ആണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അരമണിക്കൂര്‍നേരം ഫ് ളാറ്റില്‍ തന്നെയിരുന്നു. പിന്നീട് ഫ് ളാറ്റ് പൂട്ടി പുറത്തിറങ്ങി സ്റ്റേഷനിലെത്തി കീഴടങ്ങി. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. രക്തക്കറ കണ്ടതോടെ സംശയ നിവാരണത്തിനായി ഇയാള്‍ക്കൊപ്പം ഫ് ളാറ്റിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.

കുടുംബ വഴക്ക്

കുടുംബ വഴക്ക്

കുടുംബ വഴക്കുതന്നെയാണ് കൊലപാതകത്തിന് കാരണമായത്. 10 വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ഉമേഷിന്റെ രണ്ടാം വിവാഹമാണിതെന്ന് പോലീസ് പറഞ്ഞു. ആദ്യ വിവാഹത്തില്‍ 14 വയസുള്ള മകളുണ്ട്. മുകളിലും താഴെയുമുള്ള രണ്ടു ഫ് ളാറ്റുകളും ഇയാളുടെ സ്വന്തമാണ്.

പ്രതി കുറ്റം സമ്മതിച്ചു

പ്രതി കുറ്റം സമ്മതിച്ചു

താഴത്തെ ഫ് ളാറ്റിലാണ് മകള്‍ കഴിയുന്നത്. മുകളില്‍ പിതാവ് രണ്ടാനമ്മയെ കൊലപ്പെടുത്തിയത് പെണ്‍കുട്ടി അറിഞ്ഞില്ല. പിന്നീട് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മകള്‍ കൊലപാതകം അറിയുന്നത്. ഉമേഷ് കൊലപാതകം സമ്മതിക്കുകയും ചെയ്തതോടെ പോലീസിന് പണി എളുപ്പമായിരുന്നു. രാജ്യ തലസ്ഥാനമായ ദില്ലിയിൽ ഇത്തരത്തിലുള്ള കൊലപാതകം കൂടി വരികയാണെന്നാണ് പൊതുവെയുള്ള റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+