കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന് സൗന്ദര്യം പോരെന്ന്!! പറഞ്ഞത്....സഹികെട്ട ഭാര്യ അതു ചെയ്തു!!

22കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു

  • By Manu
Google Oneindia Malayalam News

ഗൂഡല്ലൂര്‍: ഭര്‍ത്താവിനു സൗന്ദര്യം കുറവാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നു ഭാര്യ ചെയ്തത് ഞെട്ടിക്കും. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. 22 കാരിയായ യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഭര്‍ത്താവിനെ കൊലപ്പെടുത്തി

ഭര്‍ത്താവിനെ കൊല ചെയ്താണ് ഭാര്യ തന്റെ അരിശം തീര്‍ത്തത്. അമ്മിക്കല്ല് കൊണ്ട് യുവതി ഭര്‍ത്താവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ഭര്‍ത്താവ് സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.

വീട്ടില്‍ വച്ച്

ഗൂഡല്ലൂരിലുള്ള വീട്ടില്‍ വച്ചാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം നടന്നത്.

തര്‍ക്കിച്ചു

വീട്ടില്‍ വച്ച് ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപിതയായ യുവതി അമ്മിക്കല്ല് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പറഞ്ഞത്

യുവതിയുടെ കൊലയ്ക്കു പ്രേരണയായത് സുഹൃത്തുക്കളും ബന്ധുക്കളുമാണ്. സൗന്ദര്യം പരിഗണിക്കുമ്പോള്‍ രണ്ടു പേരും തമ്മില്‍ തീരെ യോജിക്കുന്നില്ലെന്ന് ഇവര്‍ പറഞ്ഞത് യുവതി ഭര്‍ത്താവിനെ വെറുക്കുകയായിരുന്നു.

ഭാര്യയുടെ അഭിനയം

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അതു ചെയ്തത് താനാണെന്ന് വെളിപ്പെടുത്താന്‍ യുവതി ആദ്യം തയ്യാറായില്ല. ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് അലറിവിളിച്ചു കൊണ്ടു യുവതി വീടിനു പുറത്തേക്ക് ഓടുകയായിരുന്നു.

അറസ്റ്റ് ചെയ്തു

കൊലപാതകത്തെ തുടര്‍ന്ന് കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ താനാണ് കൊല ചെയ്തതെന്നു യുവതി സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

English summary
A newly married woman allegedly murdered her husband by smashing his head with a grinding stone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X