Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയും കാമുകനും ചേര്‍ന്ന് രഹസ്യമായി ഭര്‍ത്താവിനെ കൊലപ്പെടുത്തി: സംഭവം പുറത്തറിഞ്ഞതിങ്ങനെ

മുംബൈ: കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. ഭര്‍ത്താവ് സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. സെയില്‍സ് എക്‌സികുട്ടീവായ യോഗേഷ്(40) ആണ് മരിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം.

യോഗേഷിന്റെ ഭാര്യ സന്ധ്യയും മരപ്പണിക്കാരനായ അമീറും തമ്മില്‍ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇത് യോഗേഷ് അറിഞ്ഞതോടെ വീട്ടില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. തുടര്‍ന്ന് സന്ധ്യയും ആമീറും യോഗേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

murder

ഇതേ തുടര്‍ന്ന് സന്ധ്യയുടെ നിര്‍ദേശ പ്രകാരം പുലര്‍ച്ചെ നാലുമണിയോടെ ആമീര്‍ ഇവരുടെ വീട്ടിലെത്തി ഉറങ്ങുകയായിരുന്ന യോഗേഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് യോഗേഷിന്റെ മൃതദേഹം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. യോഗേഷിന്റെ സ്ഥിതി മോശമാണെന്ന് ഇവര്‍ ഡോക്ടറോട് പറയുകയും ചെയ്തു.

എന്നാല്‍ പിറ്റേ ദിവസം യോഗേഷിന്റെ മകള്‍ പോലീസ് സ്‌റ്റേഷനിലെത്തി അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇതേ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+