ഭർത്താവിന്റെ കറുപ്പ് നിറത്തോട് വെറുപ്പ്; തീകൊളുത്തി കൊലപ്പെടുത്തി ഭാര്യ, ഞെട്ടൽ
ലക്നോ: ഭർത്താവിന് കറുത്ത നിറമായതിന്റെ പേരിൽ ഭാര്യ ഭർത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് സത്യവീർ സിംഗിനെ 22കാരിയായ ഭാര്യ പ്രേം ശ്രീ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
സത്യവീറിന് കറുത്ത നിറമായതിനാൽ പ്രേം ശ്രീ ഭർത്താവിനോട് അകലം പാലിച്ചിരുന്നതായി സഹോദരൻ ഹർവീർ സിംഗ് പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. അഞ്ച് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുണ്ട് ഇവർക്ക്.

വിവാഹ ദിവസമാണ് പ്രേം ശ്രീ ആദ്യമായി സത്യവീറിനെ കാണുന്നത്. വിവാഹ ശേഷം നിറത്തിന്റെ പേരിൽ സത്യവീറിനെ പരിഹസിക്കുകയും അകാരണമായി വഴക്കിടുകയും ചെയ്തിരുന്നു. എങ്കിലും ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹർവീർ സിംഗ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ സത്യവീർ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. തീ പടർന്നതിനെ തുടർന്ന് പ്രേം ശ്രീയുടെ കാലിൽ പൊള്ളലേറ്റിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications