Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ കിടപ്പിലാണ്; ചികില്‍സയ്ക്ക് സഹായിക്കണം, വിജയിയുടെ കനിവ് തേടി നടന്‍ മുത്തുകാളൈ

ചെന്നൈ: തമിഴ്‌സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഹാസ്യതാരമാണ് മുത്തുകാളൈ. വിവേക്, വടിവേലു എന്നിവര്‍ക്കൊപ്പം പല സിനിമകളിലും വേഷമിട്ട അദ്ദേഹം നടനും മുഖ്യമന്ത്രിയുമായ വിജയുടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ബിരുദങ്ങള്‍ കരസ്ഥമാക്കി മുത്തുകാളൈ അടുത്തിടെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ വീഡിയോ ആരെയും ആശങ്കപ്പെടുത്തുന്നതാണ്.

പൊട്ടിക്കരഞ്ഞ് രവി മോഹന്‍; 'മക്കളെ കാണാന്‍ കഴിയുന്നില്ല, ഇപ്പോള്‍ കെനിഷയെ അകറ്റി'
പൊട്ടിക്കരഞ്ഞ് രവി മോഹന്‍; 'മക്കളെ കാണാന്‍ കഴിയുന്നില്ല, ഇപ്പോള്‍ കെനിഷയെ അകറ്റി'

ഭാര്യയുടെ ചികില്‍സയ്ക്ക് വിജയിയുടെ സഹായം അഭ്യര്‍ഥിച്ചാണ് പുതിയ വീഡിയോ. കുറച്ച് ദിവസമായി ഭാര്യ മാലതി ചികില്‍സയിലാണ്. എന്നാല്‍ അസുഖം മൂര്‍ച്ചിച്ചു. വിദഗ്ധ ചികില്‍സ നല്‍കിയാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുത്തുകാളൈ വീഡിയോ സന്ദേശം പുറത്തുവിട്ടത്. സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട് ഈ വീഡിയോ.

actor muthukalai vijay

47കാരിയാണ് മുത്തുകാളൈയുടെ ഭാര്യ മാലതി. അടുത്തിടെ അവര്‍ പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ശസ്ത്രക്രിയക്ക് വിധേയയാകുകയും ചെയ്തു. തുടര്‍ന്ന് അണുബാധയുണ്ടാകുകയും ആരോഗ്യനില കൂടുതല്‍ വഷളാവുകയും ചെയ്തു. ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അബോധവാസ്ഥയിലാണ് എന്നും റിപ്പോര്‍ട്ടുണ്ട്.

യുഎഇയുടെ പ്ലാന്‍ ബി; നേട്ടം കൊയ്യാന്‍ ഇന്ത്യ, സൗദി അറേബ്യയെ വിട്ട് സ്വന്തം വഴി, പൈപ്പ് ലൈന്‍ ലക്ഷ്യം
യുഎഇയുടെ പ്ലാന്‍ ബി; നേട്ടം കൊയ്യാന്‍ ഇന്ത്യ, സൗദി അറേബ്യയെ വിട്ട് സ്വന്തം വഴി, പൈപ്പ് ലൈന്‍ ലക്ഷ്യം

രണ്ടാഴ്ചയായി എല്ലാം തനിച്ചാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് മുത്തുകാളൈ വീഡിയോയില്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ തനിക്ക് താങ്ങാന്‍ സാധിക്കുന്നതിലും അപ്പുറമായി കാര്യങ്ങള്‍. വിദഗ്ധ ചികില്‍സ വേണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വിജയ് തന്റെ ഭാര്യയുടെ ചികില്‍സയ്ക്ക് സഹായം നല്‍കണം എന്നും മുത്തുകാളൈ വീഡിയോയില്‍ ആവശ്യപ്പെട്ടു.

വിജയ് നായകനായ യൂത്ത്, തമിഴന്‍, നെഞ്ചിനിലെ, ഭഗവതി, സൂറ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ മുത്തുകാളൈ വേഷമിട്ടിട്ടുണ്ട്. വിജയ് സഹായിക്കുമെന്ന് തന്നെയാണ് വീഡിയോക്ക് താഴെ പലരും പ്രതികരിച്ചിരിക്കുന്നത്. പഴയ സഹപ്രവര്‍ത്തകനെ വിജയ് ഒരിക്കലും മറക്കില്ലെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ ഇതുവരെ വിജയുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ല.

 വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍
വിജയ് നേരത്തെ ഓഫീസിലെത്തും; ഉച്ചഭക്ഷണം കൊണ്ടുവരും, മേശ പിടിച്ചിട്ടത് മാത്രമല്ല, സിഎം വ്യത്യസ്തന്‍

രാജപാളയം സ്വദേശിയാണ് മുത്തുകാളൈ. സിനിമാ സ്വപ്‌നങ്ങളുമായിട്ടാണ് ചെന്നൈയില്‍ എത്തിയത്. ആദ്യകാലങ്ങളില്‍ വലിയ വെല്ലുവിളികളാണ് നേരിട്ടത്. സിനിമയില്‍ വേഷം കിട്ടാന്‍ വളരെ പ്രയാസപ്പെട്ടു. എവിഎം സ്റ്റുഡിയോയിലും ജോലി ചെയ്തിരുന്നു. കാതലുക്ക് ആരതി, പൊന്മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് ഹാസ്യത്തിലേക്ക് കേന്ദ്രീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+