Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ഗാന്ധി തട്ടിപ്പുകാരന്റെ ഭാര്യ....കോണ്‍ഗ്രസിനെ പരിഹസിച്ച് യുപി മന്ത്രി, വിവാദം കത്തുന്നു!!

ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. പ്രിയങ്ക ഗാന്ധി തട്ടിപ്പുകാരന്റെ ഭാര്യയാണെന്നായിരുന്നു യുപി ഗ്രാമീണ വികസന മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയുടെ ആരോപണം. അതേസമയം പ്രിയങ്കയെ വ്യക്തിപരമായി അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്ത്രിയുടെ പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്.

1

പ്രിയങ്ക ഒരു തട്ടിപ്പുകാരന്റെ ഭാര്യയാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് അവരുടെ മനസ്സില്‍ നിന്ന് വരുന്നത് തട്ടിപ്പും വഞ്ചനയും നിറഞ്ഞ വാക്കുകളാണെന്ന് മന്ത്രി ആരോപിച്ചു. ഞങ്ങളൊരിക്കലും പ്രിയങ്കയെ ഗൗരവത്തോടെ കാണുന്നില്ല. അവരുടെ ഭര്‍ത്താവ് പാവപ്പെട്ട കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ്. അതുകൊണ്ട് ധാര്‍മികമായി അത്തരം കാര്യങ്ങളെ കുറിച്ച് പ്രിയങ്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പ്രിയങ്കയുടെ സംസ്ഥാനത്ത് പര്യടനത്തില്‍ ബിജെപി നേതൃത്വം അസ്വസ്ഥരാണെന്ന് സൂചനയുണ്ട്. നിരവധി വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. നേരത്തെ പ്രിയങ്കയെ അവഗണിക്കാനാണ് ബിജെപി നേതൃത്വം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പ്രിയങ്ക തരംഗമായി മാറുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് പാകിസ്താന്‍ അനുകൂല നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. അവരുടേത് ഇടുങ്ങിയ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ് തട്ടിപ്പുകാരുമായിട്ടാണ് ബന്ധപ്പെടുന്നത്. അവര്‍ കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നതിനെ എതിര്‍ത്തവരാണ്. പാകിസ്താന്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകളാണ് സ്വന്തം നാട്ടില്‍ പതിച്ചതെന്നും ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രാഷ്ട്രീയത്തില്‍ അപ്രസക്തനായെന്നും മന്ത്രി പരിഹസിച്ചു. അദ്ദേഹത്തിന്റെ ഒരു പ്രാധാന്യവും സംസ്ഥാനത്തില്ലെന്നും ശുക്ല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+