Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യ ചെയ്ത എഞ്ചിനീയറുടെ ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു,ഭർത്താവിനെ കൊന്നെന്ന് കുറ്റപ്പെടുത്തി

ഭര്‍തൃവീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സ്വാതി രാത്രിയോടെ ബാത്ത്‌റൂം ക്ലീനര്‍ എടുത്ത് കുടിയ്ക്കുകയായിരുന്നു.

ഹൈദരാബാദ്: അമേരിക്കയില്‍ ആത്മഹത്യ ചെയ്ത എഞ്ചിനീയറുടെ ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. സിയാറ്റിനില്‍ എഞ്ചിനീയറായിരുന്ന മധുകര്‍ റെഡ്ഡിയുടെ ഭാര്യ സ്വാതിയാണ് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ഉള്ള സ്വാതി ചികിത്സയിലാണ്.

 ആത്മഹത്യ ചെയ്തു

ആത്മഹത്യ ചെയ്തു

സിയാറ്റിനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മധുകര്‍ റെഡ്ഡി കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. മരണത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് വിശദമായ ഇ-മെയിലും മധുകര്‍ അയച്ചിരുന്നു.

വീട്ടുകാര്‍

വീട്ടുകാര്‍

ഭാര്യ സ്വാതിയാണ് മധുകറിന്റെ മരണത്തിന് കാരണം എന്നാണ് യുവാവിന്റെ വീട്ടുകാര്‍ ആരോപിയ്ക്കുന്നത്. മൃതദേഹത്തോട് ഒപ്പം നാട്ടിലെത്തിയ സ്വാതിയെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പോലും ഭര്‍തൃവീട്ടുകാര്‍ സമ്മിതിച്ചിരുന്നില്ല.

 ഇറക്കിവിട്ടു

ഇറക്കിവിട്ടു

മൃതദേഹത്തിന് അരികില്‍ നിന്ന് സ്വാതിയെ ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു. യുവതിയേയും വീട്ടുകാരേയും മര്‍ദ്ദിയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ പ്രാദേശിക മാധ്യമങ്ങള്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു.

ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭര്‍തൃവീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സ്വാതി രാത്രിയോടെ ബാത്ത്‌റൂം ക്ലീനര്‍ എടുത്ത് കുടിയ്ക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റ യുവതി അത്യാസന്ന വിഭാഗത്തിലാണ്.

മരണമൊഴി

മരണമൊഴി

മജിസ്‌ട്രേറ്റ് എത്തി സ്വാതിയുടെ മരണമൊഴി എടുത്തു. രണ്ട് ദിവസത്തിന് ശേഷം മാത്രമേ ആരോഗ്യസ്ഥിതിയെ കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+