'ചങ്ങല കൊണ്ട് ബന്ധിച്ചു, മൂത്രമൊഴിക്കുന്നത് കുപ്പിയിൽ'; സിദ്ദീഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്ന് ഭാര്യ
ദില്ലി: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സിദ്ധിഖ് കാപ്പന് ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. രോഗം ബാധിച്ചതോടെ കാപ്പനെ കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ശുചിമുറിയിൽ പോകുന്നതിന് പോലും അനുവദിക്കുന്നില്ലെന്നുമാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം. ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണ് കാപ്പൻ അനുഭവിക്കുന്ന അവസ്ഥ. ഇന്നലെ പുലർച്ചെ മൂന്ന് മണിക്ക് കട്ടിലിൽ നിന്ന് കാലിന് പൊട്ടലേറ്റതായും കാപ്പൻറെ ഭാര്യ ചൂണ്ടിക്കാണിക്കുന്നു.

മൂത്രമൊഴിക്കാൻ അനുവഗിക്കുന്നില്ല
കട്ടിലിനോട് ചേർത്ത് ബന്ധിച്ച ശേഷം മൂത്രമൊഴിക്കുന്നതിന് വേണ്ടി കുപ്പി നൽകുകയായിരുന്നുവെന്നും കാപ്പന്റെ ഭാര്യ വ്യക്തമാക്കി. റെയ്ഹാനത്തിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവിൽ മഥുരയിലെ കെ എം മെഡിക്കൽ കോളജിലാണ് കാപ്പൻ ചികിത്സയിൽ കഴിയുന്നത്. കാപ്പന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

കുടുംബം കോടതിയിൽ
കാപ്പന്റെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചതോടെ . അദ്ദേഹത്തിന് നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതരുടെ വാദം. കഴിഞ്ഞ ദിവസം അഭിഭാഷകനാണ് സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ച വിവരം കുടുംബത്തെ അറിയിക്കുന്നത്. 2020 ഒക്ടോബർ മുതൽ ഉത്തർപ്രദേശിലെ മഥുര ജയിലിൽ കഴിഞ്ഞുവരികയാണ് കാപ്പൻ. ശുചിമുറിയിൽ പോകുന്നതടക്കമുള്ള അടിസ്ഥാന മനുഷ്യാവകാശദങ്ങളാണ് കാപ്പന് നിഷേധിക്കപ്പെട്ടതെന്നും ഭാര്യ റെയ്ഹാനത്ത് ദി വീക്കിനോട് പ്രതികരിച്ചിരുന്നു. മലയാളിയായ കാപ്പൻ ദില്ലി ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മാധ്യമപ്രവർത്തകൻ കൂടിയാണ്.
Recommended Video


ഗുരുതര കുറ്റം
ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലാവുന്നത്. 2020 ഒക്ടോബറിലാണ് സംഭവം. യുഎപിഎ ചുമത്തിയാണ് യുപി പോലീസ് കാപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതോടെ ഈ സമയം മുതൽ കാപ്പൻ ജയിലിൽ കഴിഞ്ഞുവരികയാണ്. ഏപ്രിൽ 20 ന് മഥുര ജയിൽ കുളിമുറിയിൽ വീണ് ഗുരുതര പരുക്കേറ്റതായും റൈഹാന പറഞ്ഞു. രാജ്യദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

കുപ്പി മാത്രം
"ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വെച്ച് "ആരുടെയോ ഫോണിൽ നിന്ന് കാപ്പൻ ഇന്ന് തന്നെ വിളിച്ചു. ശുചിമുറിയിൽ പോകാൻ പോലും ആശുപത്രി അധികൃതർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞുവെന്നും റെയ്ഹാനത്ത് ദി വീക്കിനോട് പറഞ്ഞു. കട്ടിലിൽ നിന്ന് അനങ്ങാൻ അനുവദിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കുപ്പിയിലാണ് കാപ്പൻ മൂത്രമൊഴിക്കുന്നത്. അദ്ദേഹം ഒരു മനുഷ്യനാണ്. ശുചിമുറിയിൽ പോകണമെന്നുണ്ടാവില്ലേ ഭാര്യ ചോദിക്കുന്നു.

കോടതിയിൽ അപേക്ഷ
സിദ്ധിഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മഥുര ആശുപത്രിയിൽ നിന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ ദില്ലിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 22 ന് കേരള യൂണിയൻ വർക്കിംഗ് ജേണലിസ്റ്റുകൾ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

പനിയും പരിക്കും
"ഇപ്പോൾ 10 ദിവസത്തിലേറെയായി അദ്ദേഹത്തിന് പനി ഉണ്ട്," റൈഹാന പറഞ്ഞു. കുളിമുറിയിൽ വീണതിനെ തുടർന്ന് താടിക്ക് പരിക്കേറ്റു. അതിനാൽ, ഭക്ഷണം കഴിക്കുന്നതിൽ അയാൾക്ക് പ്രയാസമുണ്ട്. എന്നാൽ ഇപ്പോൾ, എങ്ങനെയെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം ജയിലിലാണെങ്കിൽ, അദ്ദേഹത്തിന് കുറഞ്ഞത് ശുചിമുറിയിലേക്ക് എങ്കിലും പോകാമെന്നും ഭാര്യ പറയുന്നു.

രോഗബാധിതൻ
സിദ്ധിഖ് കാപ്പൻ ഏറ്റവും മോശം അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിന് കത്ത് തയ്യാറാക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വിൽസ് മാത്യു പറഞ്ഞു. കാപ്പൻ ഒരു പ്രമേഹ രോഗിയാണ്, ഇതിന് പുറമേ 15 വർഷത്തിലേറെയായി ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഇന്ന് എന്റെ ഭർത്താവ് എന്നെ വിളിച്ചപ്പോൾ, അദ്ദേഹത്തിന്റെ ഏക അഭ്യർത്ഥന, അവനെ എങ്ങനെയെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണം, അങ്ങനെ അദ്ദേഹത്തിന് ശുചിമുറിയിലേക്ക് എങ്കിലും പോകാം എന്നാണ്
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications