യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു

ടുമ്കൂരിലെ മദനായകനഹള്ളി സ്വദേശിയാണ് രൂപവതി. രൂപവതിയും ഭര്‍ത്താവ് സുരേഷും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ഇവരുടെ കല്യാണം കഴിഞ്ഞിട്ട്. സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രവി. ഇയാള്‍ ആശാരിപ്പണിക്കാരാനാണ്. സുരേഷിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശകനായി എത്താറുള്ള രവിയുമായി രൂപവതി പ്രണയത്തിലായി.
ഇവര്‍ക്കിടയില്‍ സുരേഷ് ഒരു തടസമാകുമെന്ന് കരുതിയാണ് ഇരുവരും ചേര്‍ന്ന് അയാളെ കൊലപ്പെടുത്തിയത്. ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുരേഷ് സെപ്റ്റംബര്‍ 11 ന് ഹൊല്ലേശരാശിപുരത്ത് ഹേമവദി നദിയ്ക്കടുത്തുള്ള ഒരു ക്ഷേത്രത്തിലേയ്ക്ക് എത്തുന്നത്. രവിയോടൊപ്പമാണ് ഇയാള്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്നത്.
എന്നാല്‍ യാത്ര മധ്യേ നീന്തലറിയാത്ത സുരേഷിനെ രവി നദിയിലേയ്ക്ക് തള്ളിയിട്ടു. രൂപവതി സുരേഷിനെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി്. സെപ്റ്റംബര്‍ 14 നാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. രൂപവതിയുടെ ഫോണില്‍ നിന്ന് സുരേഷിനെ കാണാതായ സമയങ്ങളിലും അതിന് മുന്‍പും രവിയെ വിളിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.












Click it and Unblock the Notifications