Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ വേറെ വീട്ടിലേക്ക് പറഞ്ഞുവിടുകയാണ്, ദത്തെടുക്കാൻ ആളുണ്ടോ എന്നന്വേഷിച്ച് ഭാര്യയുടെ പരസ്യം

സൊണാലി എന്ന സ്ത്രീ തന്റെ ഭർത്താവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ വാങ്ങിയിരുന്നു

hus wife31

ഭാര്യയും ഭർത്താവും ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കണമെന്ന് ഉറപ്പൊന്നുമില്ല. തമ്മിൽ ചേരില്ലെന്ന് വന്നാൽ ബന്ധം വേർപിരിയാം. വിവാഹമോചനത്തിലൂടെ അവർക്ക് ബന്ധം അവസാനിപ്പിക്കാം.

എന്നാൽ ഭർത്താവിനെ സഹിക്കാൻ പറ്റില്ലെന്നുതോന്നിയാൽ ആരെങ്കിലും ദത്ത് നൽകുമോ..അതെ ഒരു ഭാര്യ തന്റെ ഭർത്താവിനെ ദത്ത് നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. അതിന് വേണ്ടി ഒരു പരസ്യവും നൽകിയിട്ടുണ്ട്...

ഇതിന് കാരണം ഒരു നായയാണ്. അത്യവശ്യമായി ഒരു വീട് വേണമെന്നാണ് ആവശ്യം. സൊണാലി എന്ന സ്ത്രീ തന്റെ ഭർത്താവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ വാങ്ങിയെന്നായിരുന്നു സന്ദേശം. എന്നാൽ, ഭർത്താവിന് നായ്ക്കൾക്ക് അലർജിയുണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവിനെ ദത്ത്നൽകാൻ അവർ തീരുമാനിച്ചു. "ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ - ഇത് ലിയോ ആണ് - രണ്ട് മാസം പ്രായമുള്ള ഒരു ജർമ്മൻ ഷെപ്പേർഡ് . എന്റെ സുഹൃത്ത് സൊണാലി അവനെ 20000 രൂപയ്ക്ക് വാങ്ങി. ഭർത്താവിന് ഒരു സർപ്രൈസ് സമ്മാനം നൽകാൻ അവൾ ആഗ്രഹിച്ചു." എന്നാൽ തന്റെ ഭർത്താവ് ഗൗരവിന് നായ്ക്കളോട് അലർജിയുണ്ടെന്ന് തനിക്ക് മനസ്സിലായി, സോണാലി ഇപ്പോൾ അയാൾക്കായി ഒരു പുതിയ വീട് അന്വേഷിക്കുകയാണ്," സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

"ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ, ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കുന്നു, പാചകം ചെയ്യാൻ കഴിയും, കുറേ സവിശേഷതകൾ ഉണ്ട്, ന്യായമായും സുന്ദരനാണ്. " ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.. എന്നാൽ നിരവധിപേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

ഭർത്താവിനെക്കാളും പട്ടിക്ക് വില കൊടുക്കുന്ന ഭാര്യയോ എന്നാണ് ഒരാളുടെ കമന്റ്. അല്ലെങ്കിൽ നായകൾക്ക് തന്നെയാണ് മനുഷ്യനെക്കാളും നന്ദിയുള്ളതെന്നാണ് മറ്റൊരു കമന്റ്. ചിലർ ഭാര്യയെ വിമർശിക്കുന്നുണ്ട്. എന്തിനാണ് നിങ്ങൾ ഭർത്താവിനെ ഇങ്ങനെ നാണംകെടുത്തുന്നത്. ഒകുപക്ഷേ തമാശ ആയിരിക്കാം പക്ഷേ ഇത് കുറച്ച് കൂടിപ്പോയി എന്നാണ് ഒരാളുടെ കമന്റ്. ചുറ്റിലും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല നായക്കു വേണ്ടി സ്വന്തം ഭർത്താവിനെ ദത്ത് വെയ്ക്കുന്ന ഭാര്യയോ ഇതൊക്കെ എന്തൊരു നാണക്കേടാണ് എന്നാണ് മറ്റൊരാൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+