ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ചതിന് കാരണം ഇതാണ്.....
ഭോപ്പാല്‍: ഭര്‍ത്താവിന്റെ കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ച് യുവതി വീട്ടില്‍ നിന്ന് ഇറങ്ങി പോയി. മദ്യപാനിയായ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാതെയാണ് യുവതി കണ്ണില്‍ ഫെവിക്വിക്ക് ഒഴിച്ചത്.
മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം നടക്കുന്നത്. സന്തോഷ് വിശ്വകര്‍മ്മ എന്നയാളുടെ കണ്ണിലാണ് ഭാര്യ വിജയലക്ഷ്മി ഫെവിക്വിക്ക് ഒഴിച്ചത്. സ്ഥിരമായി മദ്യപിച്ച് എത്തി ഭാര്യ ഇയാള്‍ മര്‍ദിക്കാറുണ്ടെന്ന് അയ്യല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിനെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് യുവതി ഇത് ചെയ്തത്.

ബുധനാഴ്ച രാത്രി വീട്ടില്‍ മദ്യപിച്ച് എത്തിയ സന്തോഷിന്റെ കണ്ണില്‍ പെഴിക്വിക്ക് ഒഴിച്ച് വിജയലക്ഷ്മി വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. പിറ്റേ ദിവസം രാവിലെ കണ്ണ് തുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സന്തോഷ് സംഭവം അറിയുന്നത്. അയ്യല്‍വാസികളുടെ സഹായത്തോടെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ സര്‍ജറി നടത്തിയാണ് കണ്‍പോളകള്‍ തുറക്കാന്‍ സാധിച്ചത്.












Click it and Unblock the Notifications