വിവാഹച്ചടങ്ങില്‍ ഭാര്യ 'അതിനു' തയ്യാറായില്ല!! ഭര്‍ത്താവ് ചെയ്തത് ഞെട്ടിക്കും!! ഭാര്യക്കു പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: തനിക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയോട് ഭര്‍ത്താവ് ചെയ്ത ക്രൂരത ഞെട്ടിക്കും. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം നടന്നത്. ദിഗ്‌വത്ത് ഗ്രാമത്തില്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അജയും ഭാര്യ വിശാഖ തിവാരിയും.

വിവാഹാഘോഷത്തിന്റെ ഭാഗമായുള്ള കലേവ ചടങ്ങില്‍ തനിക്കും മറ്റ് അതിഥികള്‍ക്കുമൊപ്പം നൃത്തം ചെയ്യാന്‍ അജയ് ഭാര്യയെ ക്ഷണിച്ചു. എന്നാല്‍ വിശാഖ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചു. ഇതില്‍ കുപിതനായ അജയ് വിവാഹച്ചടങ്ങ് നടക്കുകയായിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നു ഭാര്യയെ താഴേക്കു തള്ളിയിടുകയായിരുന്നു. പരിക്കേറ്റ വിശാഖയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

fight

ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. വിശാഖയുടെ രണ്ടു കാലുകള്‍ക്കും പൊട്ടലേറ്റതായി പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ കൈയ്ക്കും വയറിനും പരിക്കുപറ്റിയിട്ടുണ്ട്. വിശാഖയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

ചിദംബരം അപ്പനല്ല, പൊന്നപ്പനാണ്; മകന്‍ കാര്‍ത്തിക്ക് വേണ്ടി ചെയ്തത്... അഴിയെണ്ണും?

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

English summary
A man allegedly pushed his wife down from the roof of a house in an inebriated state when she refused to dance with him during a marriage function
Please Wait while comments are loading...