മക്കളെ പീഡിപ്പിച്ച ഭര്‍ത്താവിനെ യുവതി അഴിക്കുള്ളിലാക്കി
ലെഖ്‌നൗ: മക്കളെ പീഡിപ്പിച്ച ഭര്‍ത്താവിനെ യുവതി അഴിക്കുള്ളിലാക്കി. 12 വയസ്സുള്ള മകളെയും 3 വയസ്സുള്ള മകനെയുമാണ് ഇയാള്‍ പീഡിപ്പിച്ചത്. ഭര്‍ത്താവ് മകനെ പീഡിപ്പിക്കുന്ന നേരില്‍ കണ്ട യുവതി ഇന്ദിര നഗറിലുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാന്‍ ഇരിക്കവെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കേസ് പിന്‍വലിയ്ക്കുന്നതിന് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തി. പോലീസ് സംരക്ഷണത്തിലാണ് യുവതിയും മക്കളും കഴിയുന്നത്.

സെപ്റ്റംബര്‍ മൂന്നിനാണ് ഇയാള്‍ ഇളയ കുട്ടിയെ പീഡിപ്പിക്കുന്നത് യുവതി കണ്ടത്. മകന്റെ കരച്ചില്‍ കേട്ട് യുവതി എത്തുമ്പോള്‍ മകന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതാണ് കാണുന്നത്. പിന്നീട് മക്കളോട് ചോദിച്ചപ്പോഴാണ് 12 വയസ്സുള്ള മകളെയും ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്ന സത്യം പുറത്ത് വന്നത്.
ടെക്സ്റ്റലില്‍സ് കടയിലേക്ക് ജോലി പോകുന്ന യുവതി കുട്ടികളെ ഭര്‍ത്താവിന്റെ സംരക്ഷത്തില്‍ ഏര്‍പ്പിച്ചാണ് പോകുന്നത്. വീടിനോട് ചേര്‍ന്ന് ഭക്ഷണശാല നടത്തുകയാണിയാള്‍. മെഡിക്കല്‍ പരിശോധനയില്‍ രണ്ട് കുട്ടികളും പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications