എല്ലായിടത്തും നോട്ട് തന്നെ പ്രശ്നം; പാലു വാങ്ങാന്‍ പൈസ ചോദിച്ച ഭാര്യയെ ഭര്‍ത്താവ് തീയിട്ടു കൊന്നു
അയല്‍ക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയനുസരിച്ച് ദമ്പതികള്‍ എപ്പോഴും വഴക്കുകൂടാറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്
പൂനെ:പാലു വാങ്ങാന്‍ പൈസ ചോദിച്ചതിന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കി. പൂനെയിലെ ബാലാജി നഗറിലാണ് സംഭവം. 21 കാരി രേഖ ജാഥവ് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രേഖയുടെ ഭര്‍ത്താവ് ഭൊസാരിയെ പൂനെ പോലീസ് അറസ്റ്റു ചെയ്തു.
80 ശതമാനം പൊള്ളലേറ്റ യുവതിയെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസിന്റെ വിശദീകരണമിങ്ങനെയാണ്.

ദമ്പതികള്‍ എപ്പോഴും വഴക്കു കൂടുമായിരുന്നു
അയല്‍ക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയനുസരിച്ച് ദമ്പതികള്‍ എപ്പോഴും വഴക്കുകൂടാറുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. സംഭവം നടക്കുന്നതിനു തൊട്ടു മുന്‍പ് യുവതിയുടെ അച്ഛന് വീട്ടില്‍ വന്നിരുന്നു

ഭര്‍ത്താവ് ചായ വേണമെന്നാവശ്യപ്പെട്ടു
അച്ഛന് തിരിച്ചു പോയതിനുശേഷം ഭൊസാരി ഭാര്യയോട് ഒരു കപ്പ് ചായ വേണമെന്നാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാലു വാങ്ങാന്‍ പൈസ ആവശ്യപ്പെട്ട യുവതിയോട് ഇയാള്‍ ദേഷ്യപ്പെടുകയും ദേഹത്തു മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.

ഭൊസാരി പറഞ്ഞത്
താന്‍ നിരപരാധിയാണെന്നും സംഭവം നടക്കുമ്പോള്‍ വീട്ടിലില്ലായിരുന്നുവെന്നുമാണ് ഭൊസാരി പോലീസിനോട് പറഞ്ഞത്.

യുവതിയുടെ മരണമൊഴി
എന്നാല്‍ ഭര്‍ത്താവ് തന്നെയാണ് തന്നെ മണ്ണെണ്ണ ഒഴിച്ച് തീയിട്ടതെന്ന യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ഭൊസാരിയെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications