കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29 ല്‍ 22 സീറ്റും നേടും! ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും:കമല്‍നാഥ്

  • By
Google Oneindia Malayalam News

ഭോപ്പാല്‍: ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനായാസ വിജയം നേടാനാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29 ല്‍ 22 സീറ്റും നേടുമെന്നും സംസ്ഥാനത്തെ ആര്‍എസ്എസിന്‍റെ ശാഖാ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുമെന്നും കമല്‍നാഥ് വ്യക്തമാക്കി.

 kamalnadhth-

<strong>രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍, കളി തുടങ്ങി കോണ്‍ഗ്രസ്</strong>രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍, കളി തുടങ്ങി കോണ്‍ഗ്രസ്

സംസ്ഥാനത്ത് ആര്‍എസ്എസിന്‍റെ ശാഖകള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കും. ശാഖകള്‍ പൊതു ഇടങ്ങളില്‍ തുറക്കാന്‍ ആര്‍എസ്എസിന് അനുമതി നല്‍കില്ല. സംസ്ഥാനത്തെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും കമല്‍ നാഥ് പറഞ്ഞു. മതത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് അംഗീകരിക്കില്ല. ബിജെപി അതാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നതെന്നും കമല്‍ നാഥ് വ്യക്തമാക്കി.

<strong>തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും: പ്രതാപന്‍</strong>തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും: പ്രതാപന്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗോവധത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. നേരത്തേ ഇത്തരത്തില്‍ സര്‍ക്കാര്‍ കേസെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. അനധികൃതമായി പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരേയും പശുക്കളെ കശാപ്പ് ചെയ്തെന്നാരോപിച്ച് മൂന്ന് പേര്‍ക്കെതിരേയുമാണ് കേസ് ​ടുത്തിരുന്നത്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം ഇകമല്‍നാഥ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

ബിജെപി കോട്ടയായ മധ്യപ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് ഇവിടെ അധികാരത്തില്‍ ഏറിയത്. നിലനില്‍ രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ ഉള്ളത്. കര്‍ഷക പ്രതിസന്ധിയും ബിജെപിക്കെതിരായ ഭരണ വിരുദ്ധ വികാരവുമെല്ലാം ലോക്സഭ തിരഞ്ഞെുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

English summary
wil bag 22 seats in madhyaprades says cm kamal nath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X