എഐഎഡിഎംകെ വീണ്ടും എൻഡിഎയ്ക്കൊപ്പം പോകുമോ? അഭ്യൂഹങ്ങൾക്കിടെ അമിത് ഷാ - ഇപിഎസ് കൂടിക്കാഴ്ച
ചെന്നൈ: എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ( ഇ പി എസ് )യുടെ ഡൽഹി സന്ദർശനത്തിന് പിന്നാലെ എ ഐ എ ഡി എം കെ എൻ ഡി എയിലേക്ക് മടങ്ങി എത്തുമെന്ന അഭ്യൂഹങ്ങൾക്ക് ആക്കുംകൂട്ടുന്നുയ ഇ പി എസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പാർട്ടി ഓഫീസ് സന്ദർശിക്കാനായി ഇ പി എസ് ഡൽഹിയിലെത്തിയതായാണ് എ ഐ എ ഡി എം കെ പറയുന്നത്. എന്നാലും ഇ പി എസും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച എൻ ഡി എയിലേക്കുള്ള തിരിച്ച് വരവിന് വഴിയൊരുക്കും എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പല കാരണങ്ങൾ കൊണ്ട് ഇരു പാർട്ടികളും 2023 സെപ്റ്റ്ംബർ മുതൽ വേർപിരിഞ്ഞു. ഫെബ്രുവരിയിൽ എ ഐ ഡി എം കെ ബി ജെ പിയുമായുള്ള സംഖ്യത്തിനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞു. ഡൽഹിയിൽ 16 എ ഐ ഡി എം കെ നേതാക്കൾ ബി ജെ പിയിൽ ചേർന്ന ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. എന്നാൽ പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ ഒത്തുതീർപ്പിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.
2023 ൽ ബന്ധം വിച്ഛേദിക്കുന്നു...
ഇ പി എസിന്റെ ഡൽഹി സന്ദർശനക്കിന് മുൻപ് തമിഴ്നാട്ടിൽ എ ഐ എ ഡി എം കെ - ബി ജെ പി നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. മറ്റ് കാര്യങ്ങൾക്കൊപ്പം ത്രിഭാഷാ നയത്തിന്റെയും വരാനിരിക്കുന്ന ഡീലിമിറ്റേഷന്റെയും ആഘാതം ഇ പി എസ് ഡൽഹിയിലെ മുതിർന്ന ബി ജെ പി നേതാക്കളോട് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ സംസ്ഥാന രാഷ്ട്രീയ മേഖലയിൽ നിലനിൽക്കണമെങ്കിൽ എ ഐ എ ഡി എം കെയ്ക്ക് ബി ജെ പിയുമായി കൂട്ടുകൂടൽ അല്ലാതെ മറ്റ് മാർഗമില്ല. കൂടാതെ നടൻ വിജയ് സ്വന്തം പാർട്ടി തമിഴഗ വെട്രി കഴകം (ടിവികെ) ആരംഭിച്ചതും എ ഐ ഡി എം കെയുടെ മനംമാറ്റത്തിന് കാരണമായി.












Click it and Unblock the Notifications